ഡൽഹി ഉരുകുന്നു
താപനില 44 ഡിഗ്രിയിലേക്ക്,
യെല്ലോ അലർട്ട്
ന്യൂഡൽഹി
കടുത്ത വേനലിൽ വെന്തുരുകി തലസ്ഥാന നഗരം. രൂക്ഷമായ താപനില അനുഭവപ്പെടുന്ന ഡൽഹിയിൽ ഇന്ന് ചൂട് 44 ഡിഗ്രി ആകുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ചില ഭാഗങ്ങളിലിത് 46 ഡിഗ്രി വരെയാകാമെന്നും അടുത്ത രണ്ട് ദിവസം ശക്തമായ ഉഷ്ണക്കാറ്റ് ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. 44 മുതൽ 46 ഡിഗ്രി വരെയായി താപനില വർധിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പൊടിക്കാറ്റ് വീഴാനും സാധ്യതയുണ്ട്. ചൊവ്വാഴ്ച 40.8 ഡിഗ്രിയായിരുന്നു ചൂട്. താപനില പരിധിവിട്ടതോടെ കാലാവസ്ഥാ വിഭാഗം ഇന്നു മുതൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
1941 ഏപ്രിൽ 29ന് ഡൽഹിയിൽ അനുഭവപ്പെട്ട 45.6 ഡിഗ്രിയാണ് ഇതുവരെ നഗരത്തിൽ റെക്കോഡ് ചെയ്തതിൽ ഏറ്റവും കൂടിയ താപനില. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. രാജ്യം 122 വർഷത്തിനിടയിലെ കടുത്ത ചൂടാണ് മാർച്ചിൽ നേരിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."