ഇസ്‌റാഈലിനെതിരെ ഇറാന്റെ പ്രത്യാക്രമണത്തിന് സാധ്യത; യൂറോപ്യന്‍ രാജ്യങ്ങള്‍ പൗരന്മാരെ ഇസ്‌റാഈലിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കി
ഇസ്‌റാഈലിന് മേല്‍ ഇറാന്‍ പ്രത്യാക്രമണം നടത്താന്‍ സാധ്യതയുള്ളതിനാല്‍ ഇസ്‌റാഈല്‍,ലബനോന്‍, ഇസ്‌റാഈല്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും പൗരന്മാരെ വിലക്കി യൂറോപ്യന്‍ രാജ്യങ്ങള്‍.ഫ്രാന്‍സാണ് ഈ മൂന്ന് രാജ്യങ്ങളിലേക്കും യാത്ര ചെയ്യരുതെന്ന് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ബ്രിട്ടണ്‍ ഇസ്‌റാഈലിലുള്ള പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സിറിയയുടെ തലസ്ഥാനമായ ഡമാസ്‌ക്കസിലെ ഇറാന്റെ കോണ്‍സുലേറ്റിന് നേരെ ഇസ്‌റാഈല്‍ ഭീകരാക്രമണം നടത്തിയിരുന്നു. ഇതില്‍ ഇറാന്റെ ഉന്നത ഉദ്യോഗസ്ഥരടക്കം ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ഇസ്‌റാഈല്‍ ആക്രമണത്തിന് പകരം വീട്ടുമെന്ന് ഇറാന്‍ പ്രതികരിച്ചിരുന്നു.
അതേസമയം ഇറാനില്‍ നിന്നുള്ള ഏത് തരം ആക്രമണത്തെയും നേരിടാന്‍ ഇസ്രാഈല്‍ തയ്യാറാണെന്നും ആക്രമണമുണ്ടായാല്‍ ഇറാനെതിരെ പ്രത്യാക്രമണം നടത്തുമെന്നും ഇസ്രാഈല്‍ സൈനിക,രാഷ്ട്രീയ നേതൃത്വങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യത്തെക്കുറിച്ച് സുരക്ഷാ വിഭാഗങ്ങളുമായി ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ഇന്ന് ആശയവിനിമയം നടത്തും
നിലവിലെ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ യാത്രാനിയന്ത്രണമടക്കമുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്.ഇറാനും അമേരിക്കയും വിഷയത്തില്‍ അനൗപചാരികമായ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. ഏതെങ്കിലും നിലയ്ക്ക് യുദ്ധമുണ്ടാകരുതെന്ന് അമേരിക്ക ഔദ്യോഗികമായിത്തന്നെ ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മേഖലയിലെ അയല്‍രാജ്യങ്ങളോടുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനടക്കം കൂടിക്കാഴ്ച തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."