'ആദ്യം സിന്ദൂരമിട് എന്നിട്ടു മതി…' വനിതാ ദിന പരിപാടിക്കിടെ കച്ചവടക്കാരിയോട് ആക്രോശിച്ച് ബി.ജെ.പി എം.പി video
ബംഗളൂരു: നെറുകയില്‍ സിന്ദൂരമിടാത്തതിന് വനിതാ ദിനത്തിലെ പൊതുപരിപാടിക്കിടെ സ്ത്രീയോട് ആക്രോശിച്ച് ബി.ജെ.പി എം.പി. കര്‍ണാടകയിലെ കോലാറില്‍ നിന്നുള്ള എം.പിയായ മുനിസ്വാമിയാണ് വനിതാദിനത്തിലെ ആക്രോശത്തിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ചത്.
വനിത ദിനത്തോട് അനുബന്ധിച്ച് നടത്തിയ എക്‌സിബിഷന്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. തുണികള്‍ വില്‍ക്കുന്ന സ്റ്റാളിന് മുന്നിലെത്തിയ എം.പി സിന്ദൂരം ഇടാത്തതിന് സ്ത്രീയോട് ആക്രോശിക്കുകയായിരുന്നു. ആദ്യം സിന്ദൂരമിടു. നിങ്ങളുടെ ഭര്‍ത്താവ് ജീവിച്ചിരിക്കുന്നില്ലേ. നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സാമാന്യ വിവരമില്ലേയെന്നായിരുന്നു എം.പിയുടെ ചോദ്യം.
कर्नाटक की भाजपा सरकार कुछ चीज़ें तो बिलकुल बर्दाश्त नहीं कर पाती।
— Priyanka Kakkar (@PKakkar_) March 9, 2023
कोलार से भाजपा MP S Muniswamy इस महिला पर इसलिए सबके सामने चिल्ला रहे हैं क्यूँकि उसने अपने माथे पर बिंदी नहीं लगा रखी।
क्या इस MP के आस पास वाले इस बात से प्रभावित हो कर बाक़ी महिलाओं के साथ ऐसा करेंगे? या 2… https://t.co/xseMkB8CxM pic.twitter.com/uELTkFRQXM
എം.പിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മുനിസ്വാമിയുടെ അധിക്ഷേപം ബി.ജെ.പിയുടെ സ്ത്രീ വിരുദ്ധ നയത്തിന് ഉദാഹരണമാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഒരു സ്ത്രീയുടെ സ്വാതന്ത്ര്യവും അവരുടെ വസ്ത്രവും തീരുമാനിക്കാന്‍ ബി.ജെ.പിക്ക്എന്താണ് അധികാരം. അവര്‍ അപമാനിക്കപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
പ്രസ്താവനയെ അപലപിച്ച കോണ്‍ഗ്രസ് ഇത് ബി.ജെ.പിയുടെ സംസ്‌കാരമാണെന്നും പറഞ്ഞു. ഇതാണ് ഹിന്ദുത്വയുടെ ഇറാന്‍. ബി.ജെ.പിയുടെ ആയത്തുല്ലമാര്‍ അവരുടെ രീതിയില്‍ സദാചാര പൊലീസിങ് നടത്തുകയാണെന്ന് കാര്‍ത്തി ചിദംബരം വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."