HOME
DETAILS
MAL
രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം: മുവായിരം കടന്ന് പ്രതിദിന രോഗബാധിതര്‍
backup
April 28 2022 | 05:04 AM
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 3,303 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 39 മരണം റിപ്പോര്‍ട്ട് ചെയ്തു. 2,563 പേര്‍ രോഗമുക്തി നേടി. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 16,980 ആയി.പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.66% ആയി.
കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി.ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി ഇന്നലെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി.
https://twitter.com/ANI/status/1519522699814772738
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."