HOME
DETAILS
MAL
സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു;പവന് 38,400 രൂപയായി
backup
April 28 2022 | 05:04 AM
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന് 360 രൂപ കുറഞ്ഞ് 38,400 രൂപയായി. തുടര്‍ച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന് വിലയാണ് ഇന്ന് വീണ്ടും കുറഞ്ഞത്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 4800 രൂപയായി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു പവന്. പിന്നീട് ഏപ്രില്‍ നാലിന് 38,240 രൂപയായി കുറഞ്ഞിരുന്നു. തുടര്‍ന്ന് വില പടിപടിയായി ഉയരുകയായിരുന്നു. ഏപ്രില്‍ 18ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 39,880 രൂപയായി ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."