HOME
DETAILS

കേരളത്തിന് 3000 കോടി രൂപ കടമെടുക്കാം;മുന്‍കൂറായി വായ്പാ പരിധിക്കുള്ളില്‍ നിന്ന് കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി

  
April 12 2024 | 13:04 PM

central sanction for advance loan on credit limit to kerala

ഡല്‍ഹി: 3000 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാനത്തിന് അനുവാദം നല്‍കി കേന്ദ്രം. വായ്പാ പരിധിയില്‍ നിന്നും മുന്‍കൂറായി കടമെടുക്കാനാണ് കേരളത്തിന് കേന്ദ്രം അനുമതി നല്‍കിയത്.സാമൂഹ്യസുരക്ഷ പെന്‍ഷന്‍ കമ്പനിക്ക് പണം കണ്ടെത്താന്‍ വീണ്ടും സഹകരണ കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ സംസ്ഥാനം തീരുമാനിച്ചു.സംസ്ഥാനങ്ങള്‍ക്ക് ഈ വര്‍ഷം എടുക്കാവുന്ന വായ്പാ പരിധി കേന്ദ്രം നിശ്ചയിച്ച് നല്‍കുന്നത് അടുത്തമാസമാണ്. എന്നാല്‍ സാധാരണ ഏപ്രില്‍ മാസത്തെ ചെലവുകള്‍ക്കായി വായ്പാ പരിധിയ്ക്ക് അകത്ത് നിന്ന് ഒരു തുക മുന്‍കൂറായി കടം എടുക്കാന്‍ കേന്ദ്രം അനുമതി നല്‍കുകയും ചെയ്യും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത്തരത്തില്‍ 5000 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്രം മുന്‍കൂര്‍ അനുമതി നല്‍കിയിരുന്നു . അതിനാല്‍ ഇത്തവണയും 5000 കോടി കടം എടുക്കാന്‍ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. പക്ഷേ 3000 കോടി കടം എടുക്കാനാണ് കേന്ദ്ര ധനമന്ത്രാലയം അനുമതി നല്‍കിയത്.സാമൂഹിക സുരക്ഷ പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കാനും കൂടുതല്‍ പണം കണ്ടെത്താന്‍ സംസ്ഥാനം നീക്കം തുടങ്ങി. പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍സോഷ്യം രൂപീകരിച്ച് പെന്‍ഷന്‍ കമ്പനിക്ക് പണം കണ്ടെത്താനാണ് നീക്കം . 9.1 ശതമാനം പലിശ നല്‍കും. 2000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ കണ്‍സോര്‍ഷ്യത്തിലൂടെ 800 കോടിയാണ് സമാഹരിച്ചത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago