മില്‍മയിലേക്ക് ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്; വിവിധ ജില്ലകളില്‍ അവസരം; 8.5 ലക്ഷം വരെ വാര്‍ഷിക ശമ്പളം
കേരള സര്‍ക്കാര്‍ സ്ഥാപനമായ മില്‍മയില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം. കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഇപ്പോള്‍ ഏരിയ സെയില്‍സ് മാനേജര്‍, ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് പോസ്റ്റുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. കേരളത്തിലുടനീളം വിവിധ ജില്ലകളിലേക്കാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 28 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
മില്‍മയില്‍ ഏരിയ സെയില്‍സ് മാനേജര്‍, ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് എന്നീ പോസ്റ്റുകളിലേക്ക് റിക്രൂട്ട്‌മെന്റ്. ആകെ 6 ഒഴിവുകളാണുള്ളത്. വിവിധ ജില്ലകളില്‍ നിയമനം നടക്കും.
ഏരിയ സെയില്‍സ് മാനേജര്‍ പോസ്റ്റില്‍ 1 ഒഴിവും, ടെറിട്ടറി സെയില്‍സ് മാനേജര്‍ പോസ്റ്റില്‍ 05 ഒഴിവുകളുമാണുള്ളത്.
കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ | |
|
|
താല്‍ക്കാലിക റിക്രൂട്ട്‌മെന്റ് | |
മാര്‍ച്ച് 28 2024 വരെ അപേക്ഷിക്കാം. |
പ്രായപരിധി
ഏരിയ സെയില്‍സ് മാനേജര്‍ പോസ്റ്റിലേക്ക് 45 വയസ് വരെയും, ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് പോസ്റ്റിലേക്ക് 35 വയസ് വരെയുമാണ് പ്രായപരിധി.
യോഗ്യത
ടെറിട്ടറി സെയില്‍സ് മാനേജര്‍
MBA ബിരുദധാരിയായിരിക്കണം അല്ലെങ്കിൽ ഡയറി ടെക്‌നോളജി/ഫുഡ് എന്നിവയിൽ ബിരുദം
കുറഞ്ഞത് 2 വർഷമെങ്കിലും ഉണ്ടായിരിക്കണം വിൽപ്പനയിൽ പരിചയം
എഫ്എംസിജി വിൽപ്പനയിൽ പരിചയമുള്ളവർക്ക് മുൻഗണന നൽകും
വേഗതയേറിയ ഒരു സ്ഥാപനത്തിൽ പ്രവർത്തിക്കാനുള്ള അഭിരുചി സജീവമായ ശ്രവണം, ചർച്ചകൾ, സുഗമമാക്കൽ എന്നിവയോടൊപ്പം ഒപ്പം യുക്തിവാദ കഴിവുകളും
ഇംഗ്ലീഷിൽ പ്രാവീണ്യമുള്ള വ്യക്തികൾ മാത്രം & മലയാളം ഭാഷയാണ് അപേക്ഷിക്കേണ്ടത്
യാത്ര ചെയ്യാൻ തയ്യാറായിരിക്കണം
വളരെ സജീവവും ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായിരിക്കണം കമ്പനിയിലേക്ക് വിൽപ്പന കൊണ്ടുവരിക
ഇരുചക്ര വാഹനം ഉണ്ടായിരിക്കണം
ഏരിയ സെയില്‍സ് മാനേജര്‍
എംബിഎ ബിരുദം
7 വർഷത്തിൽ കുറയാത്ത സെയിൽസ് മേഘലയിൽ പ്രവർത്തി പരിചയം
എഫ്എംസിജി വിസെയിൽസ് പരിചയമുള്ളവർക്ക് മുൻഗണന നൽകും
മികച്ച സെയിൽസ് ചർച്ച ചെയ്യാനുള്ള കഴിവും
മീറ്റിംഗ് സെയിൽസ് ക്വാട്ടകളുടെ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡ്
എല്ലാ Microsoft Office ആപ്ലിക്കേഷനുകളിലും പ്രാവീണ്യം
മികച്ച മാനേജ്മെൻ്റ്, നേതൃത്വം കൂടാതെ സംഘടനാ കഴിവുകൾ
ശക്തമായ വിശകലനവും പ്രശ്‌നപരിഹാര കഴിവുകളും
മികച്ച ചർച്ചയും കൂടിയാലോചനയും വിൽപ്പന കഴിവുകൾ
മികച്ച വാക്കാലുള്ളതും എഴുത്തും ആശയവിനിമയ കഴിവുകൾ
സംഘടനയുടെ എല്ലാ തലങ്ങളിലും ജീവനക്കാരുമായി ഫലപ്രദമായി ഇടപെടാനുള്ള കഴിവ്
വേഗതയേറിയ പരിതസ്ഥിതിയിൽ വഴക്കമുള്ളതും പൊരുത്തപ്പെടുത്താനുമുള്ള കഴിവ്.
ശമ്പളം
ഏരിയ സെയില്‍സ് മാനേജര്‍ പോസ്റ്റില്‍ പ്രതിവര്‍ഷം 7.5 ലക്ഷം മുതല്‍ 8.4 ലക്ഷം വരെയാണ് ശമ്പളം.
ടെറിട്ടറി സെയില്‍സ് പോസ്റ്റില്‍ പ്രതിവര്‍ഷം 2.5 ലക്ഷം മുതല്‍ 3 ലക്ഷം വരെയാണ് ശമ്പളം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://cmd.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. രണ്ട് പോസ്റ്റുകളിലേക്കുമായി ഉദ്യോഗാര്‍ഥികള്‍ക്ക് ഫീസില്ലാതെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം കാണുക.
വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."