'കേസില്‍ ഉള്‍പ്പെടുത്തി ഇ.ഡി വേട്ടയാടുന്നു'; ജാമ്യം തേടി എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍
എറണാകുളം: ലൈഫ് മിഷന് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. കേസില്‍ ഉള്‍പ്പെടുത്തി ഇ.ഡി വേട്ടയാടുകയാണെന്നും പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിക്കാതെയാണ് അറസ്റ്റെന്നും ഹരജിയിലുണ്ട്. ചികിത്സാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
നേരത്തെ പ്രത്യേക കോടതി ശിവശങ്കറിനു ജാമ്യം നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ലൈഫ് മിഷന് കോഴക്കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ഇഡി പ്രത്യേക കോടതിയില്‍ പറഞ്ഞു. ഇത് അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.
അതേസമയം ലൈഫ് മിഷന് അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. യുഎഇയിലെ റെഡ് ക്രസന്റിനെ സംസ്ഥാനത്തെ പദ്ധതിയിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണായക ചുമതല വഹിച്ചത് രവീന്ദ്രനെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."