സി.ബി.ഐക്ക് പിന്നാലെ ഇ.ഡിയും;ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മനീഷ് സിസോദിയ അറസ്റ്റില്‍
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അറസ്റ്റുചെയ്തു.
Former Delhi deputy CM Manish Sisodia arrested by Enforcement Directorate in liquor policy case: Sources
— ANI (@ANI) March 9, 2023
(file photo) pic.twitter.com/USUJnqrgwE
ഇതേ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത സിസോദിയ ഡല്‍ഹി തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു. മൂന്ന് ദിവസം ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. സിസോദിയയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ന് തിഹാര്‍ ജയിലിനുള്ളില്‍ വെച്ച് ഇഡി ഉദ്യോഗസ്ഥര്‍ മനീഷ് സിസോദിയയെ 45 മിനിറ്റ് ചോദ്യം ചെയ്തതായി ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം സിബിഐ കേസില്‍ വെള്ളിയാഴ്ച സിസോദിയയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് ഇന്ന് ഇ.ഡിയുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."