കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിച്ചു, ടാങ്ക് കൈമാറിയത് പി.കെ സ്റ്റീല്‍
കോഴിക്കോട്: ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 13,000 ലിറ്റര്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാന്റ് സ്ഥാപിച്ചു.
ചെറുവണ്ണൂരിലെ പി.കെ സ്റ്റീല്‍ ആണ് താല്കാലിക സഹായമായി ടാങ്ക് കൈമാറിയത്. സംസ്ഥാനത്ത് ആദ്യമായി, കലക്ടറുടെ നേതൃത്വത്തില്‍ ഇന്നലെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
പ്ലാന്റിനൊപ്പം വേപ്പറൈസേഷന്‍ ഉപകരണങ്ങളും 1400 കിലോലിറ്റര്‍ ദ്രവഓക്സിജന്‍ ഉള്‍ക്കൊള്ളുന്ന 40 സിലിണ്ടറുകളും പി.കെ സ്റ്റീല്‍ മെഡിക്കല്‍ കോളജിന് കൈമാറി.
നിലവില്‍ ഒരു ഓക്സിജന്‍ പ്ലാന്റ് ഉണ്ടെങ്കിലും അത് ആശുപത്രിയിലെ ആവശ്യങ്ങള്‍ക്ക് തികയാത്ത സാഹചര്യത്തിലാണ് പുതുതായി പ്ലാന്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.
കൊവിഡ് ആശുപത്രിയില്‍ 550 കിടക്കകള്‍ ആണ് ഉള്ളത്. ഇതിനകം തയാറായിക്കഴിഞ്ഞ 400 കിടക്കകള്‍ക്കും ഓക്സിജന്‍ ലൈന്‍ സൗകര്യമുണ്ട്. ഇവിടേക്കുള്ള ഓക്സിജന്‍ വിതരണം ഈ പ്ലാന്റിലൂടെ നടക്കും.
പ്ലാന്റ് സ്ഥാപിക്കുന്നതിനായി അടിത്തറ ഒരുക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രവൃത്തികളും ഊരാളുങ്കല്‍ സൊസൈറ്റി സൗജന്യമായാണ് പൂര്‍ത്തീകരിച്ചത്. ഐ.എന്‍. ഒ.എക്സ് ആണ് പ്ലാന്റ് നിര്‍മാതാക്കള്‍. പ്ലാന്റിന് ആശുപത്രിയില്‍ ഒരുക്കിയ ഓക്സിജന്‍ ലൈനുമായി കണക്ഷന് നല്കുന്ന പ്രവൃത്തി ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."