HOME
DETAILS

കൊവിഡ്; മൂന്നാഴ്ചയ്ക്കിടെ അലിഗഢ് സര്‍വകലാശാലയ്ക്ക് നഷ്ടമായത് 17 പ്രൊഫസര്‍മാരെ

  
backup
May 10 2021 | 01:05 AM

65443656-2

 

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ മൂന്നാഴ്ചയ്ക്കിടെ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയ്ക്ക് നഷ്ടമായത് 17 പ്രൊഫസര്‍മാരെ.


അലിഗഢിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച കൊവിഡ് ചികിത്സയില്‍ കഴിയവെ മരിച്ച പ്രൊഫ. ഷക്കീല്‍ സംദാനിയാണ് ഇതില്‍ ഏറ്റവുമൊടുവിലത്തെയാള്‍. കേവലം 18 ദിവസത്തിനുള്ളില്‍ ഷക്കീല്‍ സംദാനിയുള്‍പ്പെടെ 17 പേരാണ് മരിച്ചത്. ഇവരില്‍ പലരും സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ സജീവമായ വ്യക്തികളായിരുന്നു.
അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് നിര്‍വാഹക സമിതിയംഗമായിരുന്നു ഷക്കീല്‍ സംദാനി. കടുത്ത പ്രമേഹരോഗിയായ സംദാനിയെ പത്തുദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ അലിഗഢിന് ആദ്യ നഷ്ടം സംഭവിക്കുന്നത് കഴിഞ്ഞമാസം 19നാണ്. മുന്‍ പ്രൊക്ടറും ഡീനുമായിരുന്ന ജംഷീദ് അലിയാണ് മരിച്ചത്. പിന്നാലെ മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ പ്രൊഫ. ശദബ് അഹമ്മദ് ഖാന്‍ (58), കംപ്യൂട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫ. റഫീഖുല്‍ സമാന്‍ ഖാന്‍ (55), അലിഗഢ് വൈസ് ചാന്‍സലര്‍ താരീഖ് മന്‍സൂറിന്റെ സഹോദരനും മുഹമ്മദന്‍ എജുക്കേഷന്‍ കോണ്‍ഫറന്‍സ് അംഗവും യൂനിവേഴ്‌സിറ്റി കോര്‍ട്ട് മുന്‍ അംഗവുമായ പ്രൊഫ. ഉമര്‍ഫാറൂഖ് എന്നിവരും മരിച്ചു.അധ്യാപക സംഘടനാ നേതാവ് കൂടിയായ അഫ്താബ് ആലം, ഇഹ്‌സാനുല്ല ഫഹദ്, മൗലാനാ ബഖ് അന്‍സാരി (ഉര്‍ദു), മുഹമ്മദ് അലി ഖാന്‍ (എന്‍ജി.), ഖാസി മുഹമ്മദ് ജംഷീദ് (രാഷ്ട്രമീമാംസ), മുഹമ്മദ് യൂനുസ് സിദ്ദാദികി, ഗുഫ്‌റാന്‍ അഹമ്മദ് (യൂനാനി), സാജിദ് അലി ഖാന്‍ (മനശ്ശാസ്ത്രം), ഡോ. മുഹമ്മദ് ഇര്‍ഫാന്‍ (സംഗീതം), അസീസ് അഫ്‌സല്‍ (വനിതാ പഠനം), മുഹമ്മദ് സൈദുസ്സമാന്‍ (പോളിടെക്‌നിക്), ഖാലിദ്ബ്‌നു യൂസുഫ് (ചരിത്രം), ഡോ. മുഹമ്മദ് യൂസുഫ് അന്‍സാരി (ഇംഗ്ലീഷ്) തുടങ്ങിയവരും മരിച്ചവരില്‍ ഉള്‍പ്പെടും. നിലവില്‍ ഫാക്വല്‍റ്റി അംഗങ്ങളടക്കം അലിഗഢിലെ 16 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  17 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  17 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  17 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  17 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  17 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  18 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  18 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  18 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  18 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  18 days ago