സഊദിയിൽ തൊഴിൽ പരിഷ്കരണത്തിന് ശേഷം സ്പോൺസറുടെ അനുമതിയില്ലാതെ ഇത് വരെ അറുപതിനായിരം തൊഴിലാളികൾ സ്പോൺഷിപ്പ് മാറി
റിയാദ്: സഊദിയിൽ തൊഴിൽ നിയമം പരിഷ്കരിച്ച ശേഷം പുതിയ സംവിധാനത്തിലൂടെ ഇത് വരെ അറുപതിനായിരം തൊഴിലാളികൾ സ്പോൺസർഷിപ്പ് മാറിയതായി സഊദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഓൺലൈൻ തൊഴിൽ കരാർ പ്രകാരമുള്ള പരിഷ്കാരം നിലവിൽ വന്നതോടെ തൊഴിലാളികൾക്ക് നിലവിലുള്ള സ്പോൺസറുടെ അനുമതി ഇല്ലാതെ തന്നെ തൊഴിൽ മേഖല മാറാവുന്ന സംവിധാനം നിലവിൽ വന്നത് ആയിരക്കണക്കിന് തൊഴിലാളികൾക്കാണ് ആശ്വാസമായത്.
തൊഴിലുടമകളുടെ സമ്മതമില്ലാതെ തന്നെ കഴിഞ്ഞ 56 ദിവസങ്ങളിൽ അറുപതിനായിരത്തിലധികം വിദേശ തൊഴിലാളികളാണ് നിരവധി സ്ഥാപനങ്ങൾക്കിടയിൽ ജോലി മാറിയതായത്. രാജ്യത്തെ തൊഴിൽ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പിലാകുന്നത്.
തൊഴിലുടമയുടെ അനുവാദമില്ലാതെ തൊഴിൽ മേഖല മാറാവുന്നതടക്കമുള്ള പരിഷ്കാരങ്ങൾ ഇക്കഴിഞ്ഞ മാർച്ച് പതിനാലിനാണ് നിലവിൽ വന്നത്. ഓൺലൈൻ തൊഴിൽ കരാർ പ്രകാരമാണ് തൊഴിലാളി, തൊഴിലുടമ തമ്മിലുള്ള ബന്ധം നില നിൽക്കുന്നത്. ഇതിൻറെ കാലാവധി കഴിയുന്നതോടെ ഇവർ തമ്മിൽ യാതൊരു ബന്ധവും നില നിൽക്കുന്നില്ല.
മലയാളികൾ അടക്കമുള്ള നിരവധി പേർക്ക് ഇതിനകം തന്നെ ഇതിന്റെ ഫലം അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. നിലവിൽ തൊഴിൽ കരാർ ഒപ്പ് വെക്കാത്തവക്ക് തൊഴിൽ മാറണമെങ്കിൽ, മറ്റൊരു കമ്പനിയിലേക്കോ സ്ഥാപനത്തിലേക്കോ നിബന്ധനകൾ പാലിച്ച് മാറാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."