HOME
DETAILS
MAL
രണ്ടു ദിവസത്തെ ഇടവേള; ഇന്ധനവില വീണ്ടും കൂട്ടി
backup
May 10 2021 | 02:05 AM
തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 26ഉം ഡീസലിന് 35ഉം പൈസയുമാണ് കൂട്ടിയത്. രണ്ടു ദിവസത്തെ ഇടവേളക്കു ശേഷമാണ് വര്‍ധന. വെള്ളിയാഴ്ച വരെ തുടര്‍ച്ചയായ ഇന്ധനവില വര്‍ധിച്ചിരുന്നു. ഇതോടെ പെട്രോള്‍ വില 93ഉം ഡീസലിന് 86ഉം രൂപയിലെത്തി.
തിരുവന്തപുരത്ത് പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ 91.73, 86.48, കോഴിക്കോട്ട് 92.29, 87.13, കണ്ണൂര്‍ 91.99, 86.85, തൃശൂര്‍ 91.66, 86.41 എന്നിങ്ങനെയാണ് യഥാക്രമം പെട്രോള്‍-ഡീസല്‍ വില.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം രാജ്യത്ത് ഇന്ധന വില തുടര്‍ച്ചയായ നാലുദിവസം കൂട്ടിയിരുന്നു. എന്നാല്‍, ശനി, ഞായര്‍ ദിവസങ്ങളില്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."