മൂന്നാം ദിനത്തില്‍ പരിശോധന കര്‍ക്കശം: നിസാരകാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവരെ കണ്ണുരുട്ടി പൊലിസ്; നിയന്ത്രണങ്ങള്‍ ലംഘിച്ച 3065 പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: ലോക്ഡൗണിന്റെ മൂന്നാം ദിനത്തില്‍ പരിശോധന കൂടുതല്‍ കര്‍ക്കശമാക്കി പൊലിസ്. അതേ സമയം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് കൂടുതല്‍ ആളുകള്‍ പുറത്തിറങ്ങുന്ന കാഴ്ചയാണ്. സ്വകാര്യ സ്ഥാനപനങ്ങളില്‍ ജോലിചെയ്യുന്നവരെല്ലാം തിങ്കളാഴ്ച വീടുകളില്‍ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്. നിസാര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ക്കായി യാത്രാനുമതി നല്‍കില്ലെന്ന് പൊലിസ് അറിയിച്ചു.
എന്നാല്‍ അവശ്യ സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും. വീട്ടുജോലിക്കാര്‍, ഹോം നഴ്‌സ് തുടങ്ങിയവര്‍ക്കായി തൊഴിലുടമയ്ക്ക് ഇ പാസിന് അപേക്ഷിക്കാം.
അതേ സമയം പൊലിസ് സേനയിലും ആരോഗ്യ വിഭാഗത്തിലും കൊവിഡ് ഭീഷണി നേരിടുന്നുണ്ട്. നൂറുകണക്കിന് പൊലിസുകാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനത്തെയും ക്രമസമാധാനപാലനത്തെയും ബാധിച്ചിട്ടുണ്ട്.
അതേ സമയം ഇന്നലെ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 3065 പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. വിവിധ യാത്രാ ആവശ്യങ്ങള്‍ക്കായി ഇ-പാസിന് ഇതുവരെ 1,75,125 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ എണ്‍പത്തി ഒന്നായിരത്തിലേറെ അപേക്ഷകളും നിരസിക്കുകയായിരുന്നു. അതേസമയം, കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങളൊഴികെ സംസ്ഥാനാന്തര യാത്രകള്‍ വിലക്കി. 14 ദിവസത്തേക്കാണ് സമ്പൂര്‍ണ അടച്ചിടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."