കൊവിഡ് ചികിത്സയുടെ പേരില്‍ കൊല്ലത്തും കൊള്ള: അഞ്ചും ലക്ഷം രൂപ നല്‍കാനില്ലാത്തതിനാല്‍ രോഗിയെ പിടിച്ചുവെച്ചതായി സ്വകാര്യ ആശുപത്രിക്കെതിരേ പരാതി
കൊല്ലം: കൊവിഡ് ചികിത്സയുടെ പേരില്‍ രോഗികളെ പിഴഞ്ഞെന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിക്കെതിരേയും പരാതി. ഹൈക്കോടതി തന്നെ അഭ്യര്‍ഥിച്ചിട്ടും അമിതതുക ഈടാക്കിയ സംഭവത്തില്‍ ആലുവയിലെ സ്വകാര്യ ആശുപത്രിക്കെതിരെ പൊലിസ് കേസെടുത്തതിനുപിന്നാലെയാണ് കൊല്ലത്തെ ആശുപത്രിക്കുനേരെയും പരാതി ഉയര്‍ന്നത്. അഞ്ചു ലക്ഷത്തിലേറെ രൂപയാണ് വടക്കേവിളയിലെ ജാസ്മി എന്ന അന്‍പതുകാരിക്ക് ബില്‍ നല്‍കിയിരിക്കുന്നത്. പത്തു ദിവസത്തോളം ഇവര്‍ ഈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഡിസ് ചാര്‍ജ് ചെയ്യുമ്പോള്‍ അഞ്ചു ലക്ഷത്തി പതിനായിരം രൂപയുടെ ബില്ലാണ് അടക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേ സമയം പണമടക്കാന്‍ കഴിയാത്തതിനാല്‍ രോഗി ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. ഐ.സി.യുവില്‍ ഒരു ദിവസം 12000 രൂപയാകുമെന്നായിരുന്നു ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. അങ്ങനെ എങ്കില്‍ തന്നെ ഒരുലക്ഷം രൂപയില്‍ താഴെയേ ബില്ലാകാന്‍ പാടുള്ളൂ. എന്നിട്ടും അഞ്ചുലക്ഷത്തിനുമുകളിലാണ് ബില്‍ നല്‍കിയിരിക്കുന്നത്.
അതേ സമയം പി.പി.ഇക്കിറ്റിനു പലപ്പോഴും പല തുകയാണ് ഈടാക്കിയിരിക്കുന്നത്. ഡോക്ടര്‍ ഐ.സി.യു.വില്‍ വന്നുപോയതിനു രണ്ടായിരം രൂപയും ഈടാക്കിയിട്ടുണ്ട്. ഒരു ദിവസം രണ്ടുതവണ ഡോക്ടര്‍ സന്ദര്‍ശിച്ചതിന് നാലായിരം രൂപയും ഈടാക്കിയതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
അതേ സമയം ഐ.സി.യുവിലും മറ്റും ചികിത്സ തുടരുന്ന രോഗികള്‍ക്ക് ആകാവുന്ന സ്വാഭാവിക ബില്ലുമാത്രമാണിതെന്നാണ് ആശുപത്രിയധികൃതരുടെ വിശദീകരണം. എന്നാല്‍ ആശുപത്രിക്കെതിരേ ഡി.എം.ഒക്കും പൊലിസിലും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."