കൽക്കരിയില്ല 9 സംസ്ഥാനങ്ങളിൽ വൈദ്യുതി പ്രതിസന്ധി
ന്യൂഡൽഹി
കൽക്കരി ക്ഷാമമുണ്ടായതോടെ താപനിലയത്തിൽ നിന്നുള്ള വൈദ്യുതി ഉപയോഗിക്കുന്ന 9 സംസ്ഥാനങ്ങൾ കടുത്ത പ്രതിസന്ധിയിൽ. ഇവിടങ്ങളിൽ മണിക്കൂറുകളോളം പവർകട്ട് ഏർപ്പെടുത്തിയതോടെ വ്യവസായ മേഖല സ്തംഭിച്ചു. കൊവിഡ് കാലത്തിനു സമാന സാഹചര്യമാണിത്.
രാജസ്ഥാൻ, യു.പി, മഹാരാഷ്ട്ര, പഞ്ചാബ്, ജമ്മു കശ്മിർ, ജാർഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, ആന്ധ്ര സംസ്ഥാനങ്ങളിലാണ് പ്രതിസന്ധി രൂക്ഷം. രാജസ്ഥാനിൽ ഏഴു മണിക്കൂർ വരെയാണ് കട്ട്. ഏഴ് മണിക്കൂർ അപ്രഖ്യാപിത കട്ടുമുണ്ട്. ജമ്മുകശ്മിരിൽ 16 മണിക്കൂർ വരെ പവർകട്ട് ഏർപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.ഗുജറാത്തിലും ആന്ധ്രയിലും എയർകണ്ടീഷനറുകളുടെ ആവശ്യം വർധിച്ചതോടെ വ്യാവസായിക മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൽക്കരി ഖനനം 9 വർഷത്തെ താഴ്ന്ന നിലയിലാണ്. രാജ്യത്തെ വൈദ്യുതി ഉത്പാദനത്തിന്റെ 70 ശതമാനവും കൽക്കരിയെ ആശ്രയിച്ചാണ്. ആഗോള കൽക്കരി വില കുതിച്ചുയർന്നത് ഇറക്കുമതി കുറയാൻ കാരണമായി.
കൽക്കരിക്ഷാമം വരാനിരിക്കുന്ന വൻ വൈദ്യുതി പ്രതിസന്ധിയുടെ സൂചനയാണെന്ന് ഓൾ ഇന്ത്യ പവർ എൻജിനിയേഴ്സ് ഫെഡറേഷൻ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."