പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി ; ആറുവർഷത്തിനിടെ കേരളം പെട്രോളിയം ഉൽപന്നങ്ങൾക്കുള്ള നികുതി കൂട്ടിയിട്ടില്ല
തിരുവനന്തപുരം
കേരളമുൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ പെട്രോളിയം ഉൽപന്നങ്ങളുടെ മേലുള്ള വിൽപന നികുതി കുറക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
കഴിഞ്ഞ ആറു വർഷത്തിനിടയിൽ ഒരിക്കൽ പോലും കേരളം പെട്രോളിയം ഉൽപന്നങ്ങളുടെ വിൽപന നികുതി വർധിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2014 മുതലുള്ള കാലയളവിൽ കേന്ദ്രസർക്കാർ 14 തവണ പെട്രോളിയം ഉൽപന്നങ്ങളുടെ മേലുള്ള നികുതി വർധിപ്പിച്ചപ്പോൾ നാലു തവണ നികുതിയിൽ കുറവു വരുത്തുകയാണ് ചെയ്തത്.
കേന്ദ്രം വരുത്തുന്ന വർധന സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്ന അടിസ്ഥാന എക്‌സൈസ് ഡ്യൂട്ടി അല്ല. 2014ൽ പെട്രോളിന് മേലുള്ള ആകെ എക്‌സൈസ് തീരുവ 9.48 രൂപയായിരുന്നു. അത് ക്രമേണ 32.98 രൂപയായി വർധിപ്പിക്കുകയും നിലവിൽ 27.9 രൂപയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഡീസലിന്റേത് 3.56 രൂപയിൽ നിന്നും 31.83 രൂപയായി വർധിപ്പിക്കുകയും നിലവിൽ 21.8 രൂപയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."