പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പളം ഏകീകരിക്കാൻ സർക്കാർ എതിർപ്പുമായി കെ.എസ്.ഇ.ബി ജീവനക്കാർ
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പളഘടന ഏകീകരിക്കാനൊരുങ്ങി സർക്കാർ. ശമ്പളഘടനയ്ക്ക് പൊതുചട്ടക്കൂട് തയാറാക്കാൻ സർക്കാർ തീരുമാനിച്ചു.
വിശദമായ പരിശോധനയ്ക്കും തുടർനടപടിക്കുമായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിച്ചു. നേരത്തെ കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി എന്നിവ ഒഴികെയുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ ശമ്പളഘടനയ്ക്ക് പൊതുചട്ടക്കൂട് തയാറാക്കാൻ സർക്കാർ ഒരു സമിതിയെ നിയോഗിച്ചിരുന്നു.
ഈ സ്ഥാപനങ്ങളും കൂടി ഉൾപ്പെടുത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സർക്കാർ ഇപ്പോൾ നിയോഗിച്ചിരിക്കുന്നത്.
സർക്കാർ നീക്കത്തിൽ കെ.എസ്.ഇ.ബി ജീവനക്കാർക്ക് കടുത്ത എതിർപ്പുണ്ട്. ജോലി ഘടന വ്യത്യസ്തമാണെന്നാണ് അവരുടെ വിശദീകരണം. കെ.എസ്.ഇ.ബിയിലെ ശമ്പള പരിഷ്‌കരണത്തിനു ശേഷം മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും യൂനിയനും ആക്ഷേപം ഉന്നയിച്ചിരുന്നു.
സർക്കാർ സർവിസിലെ സമാന തസ്തികയേക്കാൾ ഇരട്ടി ശമ്പളം കെ.എസ്.ഇ.ബി ജീവനക്കാരന് കിട്ടുന്നു എന്നായിരുന്നു ആക്ഷേപം.
സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ 1,000 കോടിയോളം അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്‌കരണം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ബി അശോക് ഫേസ് ബുക്ക് പോസ്റ്റിലൂടെ രണ്ട് മാസങ്ങൾക്കു മുമ്പ് ആക്ഷേപം ഉന്നയിച്ചെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."