ആദ്യ ഇന്നിങ്സിൽ മികച്ച സ്കോറുമായി ഓസീസ് പട; എറിഞ്ഞിട്ട് അശ്വിൻ
അഹ്മദാബാദ്: ബോർഡർ-ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യക്കെതിരെ ആസ്ട്രേലിയക്ക് മികച്ച സ്കോർ. രണ്ട് താരങ്ങൾ സെഞ്ച്വറി നേടിയ ഇന്നിങ്സിൽ 480 റൺസാണ് ഓസീസ് നേടിയത്. രവിചന്ദ്രൻ അശ്വിന്റെ ബോളിങ് മികവിലാണ് ഓസീസ് പടയെ 480 ൽ തളക്കാൻ ഇന്ത്യക്കായത്. രണ്ടാം ദിനം കളിനിർത്തുമ്പോൾ വിക്കറ്റ് നഷ്ടമാകാതെ 36 എന്ന നിലയിലാണ് ഇന്ത്യ.
ഓപണർ ഉസ്മാൻ ഖാജ (180), കാമറൂൺ ഗ്രീൻ (114) എന്നിവരുടെ തകർപ്പൻ സെഞ്ച്വറികളുടെ മികവിലായിരുന്നു ഓസീസ് 480 റൺസ് നേടിയത്. ആറ് വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിനാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജദേജ, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 17 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമയും 18 റൺസുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ.
422 പന്തുകൾ നേരിട്ടാണ് ഉസ്മാൻ ഖാജ 180 റൺസ് അടിച്ചെടുത്തത്. ഇരട്ട സെഞ്ച്വറിയിലേക്ക് നീങ്ങിയ താരത്തെ അക്സർ പട്ടേൽ എൽ.ബി.ഡബ്ലുവിൽ കുടുക്കുകയായിരുന്നു. ഒന്നാം ദിനം 104 റൺസുമായി ക്രീസിലുണ്ടായിരുന്ന ഉസ്മാൻ ഖാജയും 49 റൺസുമായി പുറത്താകാതെ നിന്നിരുന്ന കാമറൂൺ ഗ്രീനും ചേർന്ന് 208 റൺസ് കൂട്ടുകെട്ടുയർത്തിയാണ് പിരിഞ്ഞത്.
ടെസ്റ്റിൽ കാമറൂൺ ഗ്രീനിന്റെ ആദ്യ സെഞ്ച്വറിയാണ് പിറന്നത്. 170 പന്തിൽ 114 റൺസെടുത്ത താരത്തെ അശ്വിൻ വിക്കറ്റ് കീപ്പർ ഭരതിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."