'പേറ്റന്റിനെപ്പറ്റി പിന്നീട് ചര്‍ച്ചചെയ്യൂ': അമേരിക്ക അടിയന്തരമായി വാക്സിന് കയറ്റി അയക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍
ലണ്ടന്‍: കൊവിഡ് വാക്സിന് കയറ്റുമതി ചെയ്യാനുള്ള നിയന്ത്രണം നീക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് യൂറോപ്യന്‍ രാജ്യങ്ങള്‍. പേറ്റന്റ് നല്‍കണോയെന്ന കാര്യത്തില്‍ ചര്‍ച്ച പിന്നീടാവാമെന്നും വികസ്വര രാജ്യങ്ങളിലേക്ക് അടിയന്തരമായി വാക്സിന് കയറ്റുമതി ചെയ്യണമെന്നും യൂറോപ്യന്‍ രാഷ്ട്രത്തലവന്മാര് ബൈഡനോട് അഭ്യര്‍ഥിച്ചു.
ഇ.യു രാജ്യങ്ങള്‍ ഉല്പാദിപ്പിക്കുന്നതിന്റെ പകുതിയോളം കയറ്റുമതി ചെയ്യുമ്പോള്‍, അമേരിക്ക അവിടെ നിര്‍മിക്കുന്നത് മുഴുവനും ഉപയോഗിക്കുന്ന നിലയാണുള്ളതെന്നും അവര്‍ വിമര്‍ശനമുന്നയിച്ചു. അമേരിക്കന്‍ ജനതയുടെ മൂന്നിലൊരു ഭാഗവും ഇതിനകം വാക്സിനേഷന് പൂര്‍ത്തിയാക്കുകയും ചെയ്തു. അതേസമയം, ഇന്ത്യയില്‍ വെരും 2.5 ശതമാനം പേര്‍ക്ക് മാത്രമാണ് വാക്സിനേഷന് നല്‍കിയിട്ടുള്ളൂവെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
യു.എസില്‍ ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത അസ്ത്രസെനീക്ക വാക്സിന് മാത്രമാണ് കയറ്റി അയച്ചത്. മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കായി 42 ലക്ഷം വാക്സിനുകള്‍ കയറ്റി അയച്ചു. ഇതിന്റെ പരീക്ഷണം ഇപ്പോഴും നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."