HOME
DETAILS
MAL
മലബാറിൽ രണ്ട് ഹജ്ജ് എംബാർക്കേഷൻ സെന്ററുകൾ ഉറപ്പാക്കും: അബ്ദുല്ലക്കുട്ടി
backup
April 29 2022 | 04:04 AM
സ്വന്തം ലേഖകൻ
കണ്ണൂർ
കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ അടുത്ത വർഷം ഹജ്ജ് എംബാർക്കേഷൻ സെന്ററുകൾ ഉറപ്പാക്കുമെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുല്ലക്കുട്ടി.
രാജ്യത്ത് ഹജ്ജ് കർമത്തിനായി പോകുന്നവരിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നാണ്. വിമാനക്കമ്പനികളുടെ നിഷേധാത്മക നിലാപാടിനെ തുടർന്നാണ് കരിപ്പൂരിലെ ഹജ്ജ് എംബാർക്കേഷൻ സെന്റർ നഷ്ടമായത്. കണ്ണൂർ വിമാനത്താവളത്തിൽ എംബാർക്കേഷൻ കേന്ദ്രം ആരംഭിക്കുന്നതിൽ നിലവിൽ ഒരു തടസവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ ഭീതി നിലനിൽക്കുന്നതിനാലാണ് ഹജ്ജ് ക്വാട്ട കുറഞ്ഞത്. മറ്റു സംസ്ഥാനങ്ങൾക്ക് അനുവദിച്ച ഹജ്ജ് ക്വാട്ടയിൽ ഒഴിവുവന്നാൽ അവ കേരളത്തിനു ലഭ്യമാക്കാൻ ശ്രമിക്കും- അബ്ദുല്ലക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."