എം.പി മുഹമ്മദ് ഫൈസി അന്തരിച്ചു
ചെര്‍ക്കള: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാസര്‍കോട് ജില്ലാ സെക്രട്ടറിമാരിലൊരാളും മലബാര്‍ ഇസ് ലാമിക് കോംപ്ലക്‌സ് എക്‌സിക്യൂട്ടീവ് അംഗവും മുന്‍ ജോയിന്റ് സെക്രട്ടറിയുമായ ചേരൂരിലെ എം പി മുഹമ്മദ് ഫൈസി (63) അന്തരിച്ചു. 1971 ല്‍ ചെമ്പരിക്ക സി എം അബ്ദുല്ല മൗലവി സഅദിയ്യ അറബി കോളേജ് ആരംഭിച്ചപ്പോള്‍ പ്രഥമ വിദ്യാര്‍ഥികളിലൊരാളായിരുന്നു. ദീര്‍ഘകാലം സി എം ഉസ്താദിന്റെയും തുടര്‍ന്ന് യുഎം ഉസ്താദിന്റെയും കീഴില്‍ ചട്ടഞ്ചാല്‍ എംഐസിയില്‍ ഓഫീസ് ഇന്‍ചാര്‍ജായി പ്രവര്‍ത്തിച്ചിരുന്നു. മേനങ്കോട് ശാഖ എസ് വൈ എസ് ജനറല്‍ സെക്രട്ടറിയായിരുന്നു.
1982ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടി. തുടര്‍ന്ന് പേരാല്‍ കണ്ണൂര്‍ (മുദരിസ് ), എരിയാല്‍, ചൂരി, കോട്ടിക്കളം, പൊവ്വല്‍, കാടങ്കോട്, കുണിയ, ചെരുമ്പ, കൂളിക്കുന്ന്, നായമാര്‍ മൂല(സദ്ര്‍ മുഅല്ലിം), ആലമ്പാടി വഫിയ്യ കോളേജ് (അധ്യാപകന്‍) എന്നിവിടങ്ങളില്‍ സേവനം ചെയ്തു.
പിതാവ്: മൂസ പോക്കര്‍, മാതാവ്: സൈനബ. പൂച്ചക്കാട് മുഹമ്മദ് മുസ്ലിയാരുടെ മകള്‍ ഫാത്വിമയാണ് ഭാര്യ. മക്കള്‍: ആശിഖ് ഹുദവി (ഷാര്‍ജ), റാശിദ് വാഫി (ഗ്രീന്‍ വുഡ്‌സ് സ്‌കൂള്‍ അധ്യാപകന്‍), തബ് ശിറ(അഫ്ദലുല്‍ ഉലമാ), ജസീല വഫിയ്യ. മരുമകന്‍: സുഹൈല്‍ ഹുദവി മുക്കൂട്. സഹോദരങ്ങള്‍: മഹ് മൂദ്, അബ്ദുല്‍ ഖാദിര്‍, മൂസ,നസീര്‍, അസ്മാ,ആയിശ.
പരേതന്റെ പേരില്‍ മയ്യിത്ത് നമസ്‌കാരവും പ്രത്യേക പ്രാര്‍ത്ഥനയും നടത്താന്‍ സമസ്ത വൈസ് പ്രസിഡന്റ് യുഎം അബ്ദുര്‍റഹ്മാന്‍ മൗലവി, ജില്ലാ പ്രസിഡന്റും കീഴൂര്‍മംഗലാപുരം ഖാസിയുമായ ത്വാഖാ അഹ് മദ് അല്‍ അസ് ഹരി ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."