HOME
DETAILS

കൊവിഡിനു മുന്നില്‍ തകര്‍ന്ന് പ്രവാസികളും പുതുസംരംഭകരും

  
backup
May 10 2021 | 22:05 PM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d


നിലമ്പൂര്‍: കൊവിഡിനു മുന്നില്‍ എല്ലാം തകര്‍ന്ന് പ്രവാസികളും പുതുസംരംഭകരും. കൊവിഡില്‍ ഗള്‍ഫ് ജീവിതം വഴിമുട്ടിയതോടെ നാട്ടില്‍ ചെറുതും വലുതുമായ വ്യവസായങ്ങള്‍ ആരംഭിച്ച് ചെറിയ തോതില്‍ കച്ചവടങ്ങള്‍ പച്ചപിടിച്ചു വരുമ്പോഴാണ് കൊവിഡ് രണ്ടാം തരംഗത്തില്‍ എല്ലാം തകിടം മറിഞ്ഞത്. ഒന്നാം കൊവിഡ് കാലത്ത് നാട്ടിലെത്തി തിരികെ പോകാനാവാത്തവരും, ഗള്‍ഫിലെ ജോലി നഷ്ടപ്പെട്ടവരുമായ പ്രവാസികളില്‍ ചെറിയ വ്യവസായങ്ങള്‍ തുടങ്ങിയവരാണ് വെട്ടിലായത്. പലരും ബാങ്ക് വായ്പയെടുത്തും പ്രവാസി ജീവിതത്തില്‍ നിന്നുള്ള മിച്ചം വച്ച തുകയുമായാണ് സംരംഭങ്ങള്‍ തുടങ്ങിയത്. വസ്ത്രവ്യാപാരം, ചെരുപ്പുനിര്‍മാണ യൂനിറ്റുകള്‍ തുടങ്ങിയവയായിരുന്നു അധികവും. എന്നാല്‍ പെരുന്നാള്‍ സീസണ്‍ ലക്ഷ്യമിട്ട് ലക്ഷങ്ങള്‍ കടം വാങ്ങിയും മറ്റും വസ്ത്രങ്ങളും, ചെരുപ്പുകളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ഇറക്കുമതി ചെയ്തും കച്ചവടം ആരംഭിച്ചപലരും ലോക്ക്ഡൗണ്‍ വന്നതോടെ എല്ലാം തകര്‍ന്ന നിലയിലാണ്. മൂന്നും നാലും പേര്‍ ചേര്‍ന്നാണ് പലയിടത്തും തുണിക്കടകള്‍ ഉള്‍പ്പെടെ വ്യാപാര വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചത്. ലോക്ക്ഡൗണില്‍ വസ്ത്ര വ്യാപാര മേഖല കൂടി ഉള്‍പ്പെട്ടതോടെ ഇവരുടെ ജീവിതം വീണ്ടും വഴിമുട്ടി. ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടവും വന്നു.


ഏപ്രില്‍ വരെ മലപ്പുറത്ത് 2.38 ലക്ഷം പേരും കോഴിക്കോട്ട് ഒന്നരലക്ഷം പ്രവാസികളുമാണ് മടങ്ങിയെത്തിയത്. ഇവരില്‍ ഭൂരിഭാഗവും ജോലി നഷ്ടപ്പെട്ടവരാണ്. മിക്ക ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യന്‍ യാത്രികര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെ അവധിക്കു നാട്ടിലെത്തിയവരും തിരിച്ചുപോകാന്‍ പ്രയാസപ്പെടുകയാണ്. ഏറ്റവും കൂടുതല്‍ മലയാളി പ്രവാസികളുള്ള സഊദി അറേബ്യയും യു.എ.ഇയുമാണ് യാത്രാ വിലക്കില്‍ കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. ഇതോടെ പലര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും കഴിഞ്ഞമാസം വരെ തൊഴില്‍ നഷ്ടപ്പെട്ടെത്തിയത് 8,33,550 പ്രവാസികളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Kerala
  •  22 days ago
No Image

മലപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ നാലുപേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

വിദ്യാര്‍ഥികള്‍ക്ക് ഇനി പഠനകാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

Kerala
  •  22 days ago
No Image

പാകിസ്ഥാനില്‍ യാത്രാവാഹനത്തിന് നേരെ വെടിവെപ്പ്; 50 മരണം

International
  •  22 days ago
No Image

മുനമ്പം: സമവായ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍, മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

Kerala
  •  22 days ago
No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  23 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  23 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  23 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  23 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  23 days ago