'മാധ്യമത്തെ ഓര്‍ത്ത് ലജ്ജ തോന്നുന്നു, മീഡിയാവണിനെ അമീര്‍ കയറൂരി വിട്ടിരിക്കുന്നു'; ജമാഅത്ത് അമീറിന് തുറന്ന കത്തുമായി മുന്‍ ശൂറാ അംഗം
കോഴിക്കോട്: ജമാഅത്ത് അമീറിനും മീഡിയാവണ്‍ ചാനലിനും മാധ്യമം ദിനപത്രത്തിനുമെതിരേ ഗുരുതര ആരോപണവുമായി മുന്‍ ശുറാം അംഗം ഖാലിദ് മൂസാ നദ്‌വി. ജമാഅത്ത് അമീര്‍ എം.ഐ അബ്ദുല്‍ അസീസിനു എഴുത്തിയ തുറന്ന കത്തിലാണ് സ്ഥാപിത താത്പര്യത്തില്‍ നിന്ന് ജമാഅത്തും മാധ്യമവും വ്യതിചലിച്ചുവെന്ന് വ്യക്തമാക്കുന്ന കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയിരിക്കുന്നത്. മ്യൂസിക് ദര്‍ബാര്‍ എന്ന പേരില്‍ വിവിധ സ്ഥലങ്ങളില്‍ മിഡീയാ വണ്‍ സംഘടിപ്പിക്കുന്ന സംഗീത നിശയുമായി ബന്ധപ്പെട്ടാണ് മൂസ നദ്‌വി കത്ത് എഴുതിയിരിക്കുന്നത്. ദീനിന്റെ പേരില്‍ സ്ഥാപിച്ച പ്രസ്ഥാനം ഈ രീതിയിലേക്ക് മാറുന്നതിനെ കുറിച്ചു മാധ്യമം പത്രം ലിബറല്‍ നിലപാടുകളിലേക്ക് മാറുന്നതിനെ കുറിച്ചുമെല്ലാം അദ്ദേഹം കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
ദീനീ പ്രസ്ഥാനമെന്ന നിലയ്ക്കാണ് സംഘടനക്ക് ഹാജി വി.പി. മുഹമ്മദലി സാഹിബ് തുടക്കം കുറിച്ചതെന്നും തഹജുദ് മുതല്‍ തിരെഞ്ഞെടുപ്പ് വരെ ദീന്‍ അനുസരിച്ച് കൈകാര്യം ചെയ്യുമെന്ന് പ്രഖ്യാപിച്ച സംഘടനയാണ് താങ്കളുടേതെന്നും അമീറിനു എഴിതിയ കത്തില്‍ പറയുന്നു. ദീനിന്റെ പരിധിവിട്ട് കൈകാര്യം ചെയ്തവരെ വിമര്‍ശനത്തിന് വിധേയമാക്കിയ ഇന്നലെകള്‍ പ്രസ്ഥാനത്തിനുണ്ടെന്നും ദീനിന്റെ പേരില്‍ സ്ഥാപിച്ച സ്ഥാപനങ്ങളായ മാധ്യമത്തേയും മീഡിയ വണിനേയും കയറൂരി വിട്ടിരിക്കയാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
മീഡിയാവണ്‍ നടത്തി കൊണ്ടിരിക്കുന്ന പത്താം വാര്‍ഷിക ആഘോഷ പരിപാടികള്‍ കേരളത്തെ ത്രസിപ്പിച്ച് മുന്നേറുകയാണെന്നും അശ്ലീല ആഭാസ ശൈലിയിലാണ് കോഴിക്കോടും കൊച്ചിയിലും യുവാക്കളെ ത്രസിപ്പിച്ചതെന്നും ഇനി പെരിന്തല്‍മണ്ണയില്‍ ത്രസിപ്പിക്കാന്‍ പോകുന്നതും അദ്ദേഹം കത്തില്‍ പറയുന്നു.
ലിബറല്‍ മൂല്യങ്ങള്‍ക്കനുസൃതമായി മുസ്‌ലിം യുവതീ യുവാക്കള്‍ പരിവര്‍ത്തിപ്പിക്കപ്പെടുമ്പോള്‍
തടയിടേണ്ട പ്രസ്ഥാനമാണ് താങ്കളുടേതെന്നും ഒരു വശത്ത് റമദാനിനായുള്ള കാമ്പയിന്‍ നടക്കുന്നുവെന്നും മറുവശത്ത് താങ്കള്‍ ചെയര്‍മാനായ സ്ഥാപനം യുവാക്കളെ ത്രസിപ്പിച്ച് മുന്നേറുന്നുവെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
മാധ്യമം, മീഡിയാവണ്‍ സ്ഥാപനങ്ങള്‍ക്ക് ധാര്‍മിക സദാചാര മൂല്യങ്ങള്‍ മറികടന്ന് പ്രവര്‍ത്തിക്കാന്‍ നല്‍കിയ ഓപണ്‍ ലൈസന്‍സ് ഉടനെ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
മുലമുറിച്ച് ആണ്‍വേഷം കെട്ടിയ പെണ്ണ് മീശയും താടിയും വടിച്ച് സാരിയുടുത്ത് പെണ്‍വേഷം കെട്ടിയവനില്‍ നിന്ന് ഗര്‍ഭം ധരിച്ച് പ്രസവിച്ചത് വലിയ വാര്‍ത്തയാക്കിയെന്ന വിമര്‍ശനം 'മാധ്യമം' ത്തിനേതിരേയും മറ്റൊറു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഖാലിദ് മൂസ് നദ്‌വി ഉന്നയിക്കുന്നുണ്ട്. കുറിപ്പിനൊപ്പം 'മാധ്യമം നിന്നെ ഓര്‍ത്ത് ലജ്ജിക്കുന്നു' എന്ന് എഴുതിയ ചിത്രവും പങ്കു വെച്ചിട്ടുണ്ട്. ജമാഅത്തിന്റെ സാമൂഹിക മാധ്യമ ഗ്രപ്പുകളില്ലെലാം ഖാലിദ് മൂസ് നദ ്‌വിയുടേ കത്തിനും കുറിപ്പിനും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."