സമസ്ത പൊതു പരീക്ഷയിൽ ബഹ്റൈനിലെ മദ്റസകളില്‍ ഉജ്വല വിജയം
മനാമ: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് കേരളത്തിനകത്തും പുറത്തും ബഹ്റൈന്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലും നടത്തിയ മദ്റസ പൊതു പരീക്ഷയില്‍ ബഹ്റൈനിലെ സമസ്ത മദ്റസകള്‍ ഉജ്ജ്വല വിജയം നേടി. അഞ്ച്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസുകളിലെ മദ്റസാ വിദ്യാർത്ഥികൾക്കാണ് പൊതു പരീക്ഷ നടന്നത്.
ബഹ്റൈൻ അടക്കമുള്ള ഗൾഫ് നാടുകളിൽ ഏപ്രിൽ 2,3 തിയ്യതികളിൽ ഓൺലൈനായിട്ടാണ് ഈ വർഷം പൊതു പരീക്ഷ നടന്നത്. ബഹ്റൈനില്‍ നിന്ന് മനാമ , റഫ, ജിദാലി, ഹൂറ, ഗുദൈബിയ്യ, ഉമ്മുൽ ഹസം, ഹമദ് ടൗൺ, മുഹറഖ്, ഹിദ്ദ്, ബുദയ്യ എന്നീ പത്ത് മദ്റസകളിൽ നിന്നായി 162 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പൊതു പരീക്ഷയെഴുതിയത്.
ഏറ്റവും കൂടുതൽ മാർ ക്ക് നേടിയ വിജയികളുടെ പേരുവിവരങ്ങള്‍, സ്ഥാനം, പേര് എന്ന ക്രമത്തിൽ താഴെ:
പ്ലസ് ടു: ഒന്നാം സ്ഥാനം: ഫാത്തിമ സഹ്‌ല (മനാമ മദ്റസ), രണ്ടാം സ്ഥാനം: ഫാത്തിമ ഫിദ (മനാമ മദ്റസ), മൂന്നാം സ്ഥാനം: ഷിഫ് ല ഫിനു (മനാമ മദ്റസ).
പത്താം ക്ലാസ്: ഒന്നാം സ്ഥാനം: നൂറ എം.വി (റിഫ മദ്റസ), രണ്ടാം സ്ഥാനം: ഫിദ മറിയം (റിഫ മദ്റസ), മൂന്നാം സ്ഥാനം: ഇർഫാന. കെ (റിഫ മദ്റസ).
ഏഴാം ക്ലാസ്: ഒന്നാം സ്ഥാനം: ആലിയ മറിയം (മനാമ മദ്റസ), രണ്ടാം സ്ഥാനം: സന അശ്റഫ് (ജിദാലി മദ്റസ), മൂന്നാം സ്ഥാനം : മുഹമ്മദ് യാസീൻ (മനാമ മദ്റസ),
അഞ്ചാം ക്ലാസ്: ഒന്നാം സ്ഥാനം: ഹിശാം ലത്തീഫ് (മനാമ മദ്റസ), രണ്ടാം സഥാനം: മുഹമ്മദ് റിഫാൻ (ഹൂറ മദ്‌റസ), മൂന്നാം സ്ഥാനം: നിസ് വ നൂറുദ്ധീൻ (മനാമ മദ്റസ),
സേ പരീക്ഷ, പുനര്‍ മൂല്യനിര്‍ണയം എന്നിവക്കുള്ള നിശ്ചിത അപേക്ഷാ ഫോറവും വിശദാംശങ്ങളും വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജയികളെയും മദ്റസകളെയും അഭിനന്ദിക്കുന്നതായി റെയ്ഞ്ച് ഭാരവാഹികളും സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും അറിയിച്ചു.
മെയ് 15 ന് മദ്റസകൾ തുറക്കും
ബഹ്റൈനിലെ സമസ്ത മദ്റസകള്‍ റമദാന്‍ അവധിക്കു ശേഷം മെയ് 15 ന് ശനിയാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കുമെന്ന് റൈഞ്ച് ഭാരവാഹികൾ അറിയിച്ചു.
പുതുതായി അഡ്മിഷന്‍ തേടുന്ന വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവവും ഇതേ ദിവസം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 35107554, 33450553 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."