സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ അമേരിക്കന്‍ ചികിത്സ; ചെലവ് സര്‍ക്കാര്‍ വഹിക്കും
കോഴിക്കോട്: അര്‍ബുദത്തെതുടര്‍ന്ന് തുടര്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചികിത്സയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും.
മുന്‍ എം.എല്‍.എ എന്ന നിലയിലാണ് കൊടിയേരിയുടെ ചികിത്സയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നത്. 1988 ലെ എക്സ് മെമ്പേഴ്സ് ഓഫ് ലെജിസ്ളേറ്റീവ് റൂള്‍ പ്രകാരം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ചികിത്സക്ക് ചെലവായ തുക മുന്‍ എം.എല്‍.എമാര്‍ക്ക് ലഭിക്കും. ഇതുപ്രകാരമായിരിക്കും കോടിയേരിക്ക് ചികിത്സയ്ക്കായി തുക സര്‍ക്കാര്‍ നല്‍കുക.
സംസ്ഥാനത്തിന് പുറത്ത് ചികിത്സ നേടുന്ന മുന്‍ എം.എല്‍.എമാര്‍ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറുടെ അനുമതി തേടണം. യാത്ര ചെലവ് ലഭിക്കണമെങ്കില്‍ ഒറിജിനല്‍ രേഖകള്‍ സഹിതം 'ടി.ആര് 47' അപേക്ഷയോടൊപ്പം ഹാജരാക്കുകയും സര്‍ക്കാര്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുകയും വേണം.
ഇങ്ങനെ സമര്‍പ്പിക്കുന്ന മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ് ബില്‍ നിയമസഭ സ്പീക്കര്‍ പരിശോധിച്ചു ചെലവായ തുക അനുവദിക്കുന്നതാണ് രീതി. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ന് പുലര്‍ച്ചെയാണ് അര്‍ബുദത്തില്‍ തുടര്‍ ചികിത്സയ്ക്കായി കോടിയേരി അമേരിക്കയിലേക്ക് പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."