HOME
DETAILS

നേപ്പാളിനെയും സാമ്പത്തിക പ്രതിസന്ധി വേട്ടയാടുമ്പോൾ

  
backup
April 29 2022 | 20:04 PM

adv-g-sugunan-todays-article-30-04-2022

അഡ്വ. ജി. സുഗുണൻ


ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ശ്രീലങ്കയിലെ സാമ്പത്തിക തകർച്ച ഇപ്പോഴും ഗുരുതരമായി തുടരുന്നു. നേപ്പാളിലും ഇൗ പ്രതിസന്ധി രൂക്ഷമാണ്.എല്ലാ നിലയിലും നമ്മളുമായി അടുപ്പമുള്ള രാഷ്ട്രമാണ് നേപ്പാൾ.അതുകൊണ്ടുതന്നെ ഇൗ വിഷയം നമ്മുടെ രാജ്യം ഗൗരവമായി കാണണം.
വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നേപ്പാളും നീങ്ങിക്കൊണ്ടിരിക്കുന്നത്. വിദേശനാണ്യ കരുതൽ ശേഖരം നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദേശത്ത് താമസിക്കുന്ന പൗരന്മാരോട് ആഭ്യന്തര ബാങ്കുകളിൽ ഡോളറിൽ പണം നിക്ഷേപിക്കാൻ പ്രധാനമന്ത്രി ജനാർദ്ധൻ ശർമ്മ ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി ഇന്ധന ഉപഭോഗം കുറയ്ക്കാൻ രാജ്യത്ത് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. കരുതൽ ശേഖരം നിലനിർത്താൻ വിലകൂടിയ കാറുകൾ, സ്വർണം, മറ്റ് ആഡംബര വസ്തുക്കളുടെ ഇറക്കുമതിയിലും നിയന്ത്രണം ഏർപ്പെടുത്തി. രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം ഏഴു മാസംകൊണ്ട് 17% കുറഞ്ഞതാണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം നീങ്ങുകയാണെന്ന സൂചന ലഭിച്ചത്. ഫെബ്രുവരി പകുതിയിലെ കണക്ക് പ്രകാരം വിദേശനാണ്യ നിക്ഷേപം 959 കോടി ഡോളറായാണ് (73,202 കോടി രൂപ) ഇടിഞ്ഞത്. കൊവിഡിനെ തുടർന്ന് വിനോദ സഞ്ചാരമേഖല പ്രതിസന്ധിയിലായതാണ് നേപ്പാളിനെയും വെട്ടിലാക്കിയത്. 9.75 ബില്യൻ ഡോളർ മാത്രമാണ് കരുതൽ ശേഖരത്തിൽ ഇപ്പോഴുള്ളത്. കടം വരുമാനത്തിന്റെ 43 ശതമാനത്തിൽ ഏറെയായി ഉയർന്നു എന്നാണ് റിപ്പോർട്ട്. സെന്റർ ബാങ്ക് ഓഫ് നേപ്പാളും നേപ്പാൾ ഓയിൽ കോർപറേഷനും രണ്ടുദിവസത്തെ അവധി നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ധന വിലക്കയറ്റവും രൂക്ഷമാണ്. റഷ്യ-ഉക്രൈൻ സംഘർഷത്തെ തുടർന്നാണ് ഇന്ധന വിലക്കയറ്റം രൂക്ഷമായത്.


കൊവിഡിനുശേഷം വിനോദസഞ്ചാരമേഖല ദുർബലമായതാണ് നേപ്പാളിന് ലഭിച്ച തിരിച്ചടിക്ക് പ്രധാന കാരണം. പ്രധാന വരുമാന മേഖലയിൽനിന്ന് തിരിച്ചടി നേരിട്ടതോടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽനിന്ന് ഇറക്കുമതിക്ക് ചെലവാക്കേണ്ടി വന്നു. ഭക്ഷ്യവസ്തുക്കൾക്ക് 20%ൽ ഏറെയാണ് വില ഉയർന്നത്. കരുതൽ ശേഖരത്തിലെ കുറവ് പരിഹരിക്കാനുള്ള മാർഗങ്ങൾ പരാജയപ്പെട്ടതോടെ നേപ്പാൾ കേന്ദ്രബാങ്ക് ഗവർണർ മഹാപ്രസാദ് അധികാരിയെ പുറത്താക്കിയിരുന്നു. പ്രധാനമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഈ നടപടിയെന്നാണ് റിപ്പോർട്ട്.


നേപ്പാളിൽ ചെലവ് കുറക്കുന്നതിനും ഇന്ധന ഉപയോഗം കുറക്കുന്നതിനുമുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. മന്ത്രിമാർക്കും സർക്കാർ സ്ഥാപനങ്ങൾക്കുമുള്ള ഇന്ധന അലവൻസ് 20% വെട്ടിക്കുറച്ചിരിക്കുകയാണ്. മന്ത്രിസഭ തീരുമാന പ്രകാരമാണ് ഈ നടപടിയെന്ന് ധനമന്ത്രാലയം അറിയിച്ചു. വികസനം, സമാധാനം, സുരക്ഷാനടപടികൾ, അടുത്തുവരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഇത് ബാധകമാകുകയില്ല.


വിദേശനാണ്യത്തിലെ കടുത്ത ക്ഷാമമാണ് ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്. ഇതുതന്നെയാണ് ഇപ്പോൾ നേപ്പാളിനേയും ബാധിച്ചിരിക്കുന്നത്. ശ്രീലങ്കയുടെ വഴിയെയാണ് ഇപ്പോൾ നേപ്പാളും നീങ്ങുന്നതെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. രാജ്യത്തെ പ്രധാന വരുമാനമായ ടൂറിസം വ്യവസായം പ്രതിസന്ധിയിലായതോടെ നേപ്പാൾ സമ്പദ്ഘടന തകർച്ചയെ നേരിടാൻ തുടങ്ങിയത് സ്വാഭാവികമാണ്. വളരെയെളുപ്പം പരിഹരിക്കാൻ കഴിയുന്ന പ്രശ്‌നമല്ല ഇതെന്നുള്ളതിൽ സംശയമില്ല. സുഹൃദ് രാജ്യങ്ങളുടെയും ലോകബാങ്കിൻ്റെയും സാർവദേശീയ സാമ്പത്തിക ഏജൻസികളുടെയും സഹായത്തോടുകൂടി മാത്രമേ നേപ്പാളിന് പഴയസ്ഥിതി പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളൂ. അതിനുള്ള നടപടികളാണ് നേപ്പാൾ രാഷ്ട്രീയ നേതൃത്വം അടിയന്തരമായി സ്വീകരിക്കേണ്ടത്.


നേപ്പാളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തേണ്ടത് നമ്മുടെ രാജ്യത്തിന്റെ ആവശ്യമാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയുമായി നല്ല സൗഹാർദത്തിലല്ലാത്ത പാകിസ്താൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ നേപ്പാളിനെ സഹായിക്കാൻ രംഗത്തിറങ്ങാനും സാധ്യതയുണ്ട്. എന്തായാലും ഈ പ്രതിസന്ധി ഘട്ടത്തിൽ നേപ്പാളുമായി നല്ല ബന്ധം നിലനിർത്തുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യൻ ഭരണനേതൃത്വം നൽകാൻ തയാറാവുമെന്നു നമുക്ക് പ്രതീക്ഷിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago