ഇന്‍ഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു; മഹീന്ദ്രയില്‍ എംഡി, സി.ഇ.ഒ പദവികള്‍ ഏറ്റെടുക്കും
ബംഗളുരു: ഇന്‍ഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു. 22 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം ഇന്‍ഫോസിസില്‍ നിന്നും പടിയിറങ്ങുന്നത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് എസ് രവികുമാര്‍ സ്ഥാനം രാജിവച്ച് കോഗ്നിസന്റില്‍ സിഇഒ പദവിയിലേക്ക് പോയതിന് പിന്നാലെയാണ് മോഹിത് ജോഷി ഇന്‍ഫോസിസ് പ്രസിഡന്റ് പദവി ഏറ്റെടുത്ത്.
രാജിക്ക് പിന്നാലെ ടെക് മഹീന്ദ്രയുടെ ഡയറക്ടര്‍-സി.ഇ.ഒ ആയി അദ്ദേഹം ചുമതേയേല്ക്കുകയും ചെയ്തു. ഇന്‍ഫോസിസില്‍ അദ്ദേഹം ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹെല്‍ത്ത് കെയര്‍, ലൈഫ് സയന്‍സസ് വിഭാഗത്തിന്റെ ചുമതലയാണ് വഹിച്ചിരുന്നത്. കൂടാതെ, എഡ്ജ്വെര്‍വ് സിസ്റ്റം ലിമിറ്റഡിന്റെ ചെയര്മാന് കൂടി ആയിരുന്നു ജോഷി.
മോഹിത് ജോഷി നല്കിയ കമ്പനിയിലെ സേവനത്തിനും അദ്ദേഹം നല്കിയ സംഭാവനകള്‍ക്കും ഇന്‍ഫോസിസ് ഡയറക്ടര്‍ ബോര്‍ഡ് ജോഷിയോട് നന്ദി അറിയിച്ചു. മോഹിത് ജോഷി മാര്‍ച്ച് 11 മുതല്‍ അവധിയിലായിരിക്കുമെന്നും കമ്പനിയിലെ അദ്ദേഹത്തിന്റെ സേവനം ഈ വര്‍ഷം ജൂണ്‍ ഒന്‍പത് വരെയാണെന്നും ഇന്‍ഫോസിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."