പട്യാല സംഘര്‍ഷം; ഐജി ഉള്‍പ്പടെ മൂന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
അമൃത്സര്‍: പട്യാല സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. പട്യാല ഐജി, എസ്എസ്പി, എസ്പി എന്നിവരെയാണ് സ്ഥലം മാറ്റിയത്. സംഭവത്തില്‍ നാല് കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നലെയാണ് രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പട്യാല നഗരത്തില്‍ തെരുവുയുദ്ധം നടന്നത്.
മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിര്‍ദേശപ്രകാരമാണ് നടപടി. പഞ്ചാബിന്റെ സമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ സ്ഥിതിഗതികള്‍ സമാധാനപരമെന്നും മാന്‍ വ്യക്തമാക്കി. സംഭവത്തില്‍ പഞ്ചാബ് ഡിജിപിയോട് ഭഗവന്ത് മാന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.
ഇന്നലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിലും കല്ലേറിലും വന്‍ നാശനഷ്ടമാണ് പട്യാല നഗരത്തിലുണ്ടായത്. ശിവസേന അനുമതിയില്ലാതെ നടത്തിയ ഖാലിസ്ഥാന്‍ വിരുദ്ധ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടിയവരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് നിറയൊഴിച്ചു.
വലിയ സംഘര്‍ഷാവസ്ഥ മണിക്കൂറുകളോളം പട്യാല നഗരത്തില്‍ തുടര്‍ന്നു. ആളുകള്‍ തമ്മില്‍ കല്ലേറും ഉന്തും തള്ളും സംഘര്‍ഷവുമായി. പൊലീസ് ഏറെ പണിപ്പെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."