മലയാളികളല്ലേ എന്ന് ചോദ്യം, പിന്നീട് സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദനം; മധ്യപ്രദേശില്‍ മലയാളി വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഭോപ്പാല്‍: മധ്യപ്രദേശ് ഇന്ദിരാ ഗാന്ധി ദേശീയ ട്രൈബല്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥിക്ക് മര്‍ദനം. നഫീല്‍ കെ.ടി, അഭിഷേക് ആര്‍, അദ്‌നാന്‍, ആദില്‍ റാഷിദ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരുക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്യൂരിറ്റി ജീവനക്കാരാണ് മര്‍ദിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് വിദ്യാര്‍ഥികള്‍ക്ക് സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദനമേറ്റത്. തങ്ങള്‍ക്കെതിരെ നടന്നത് വംശീയാക്രമണമാണെന്നും മര്‍ദിക്കുന്നത് ഇതാദ്യമല്ലെന്നും പരുക്കേറ്റ വിദ്യാര്‍ഥികള്‍ പറഞ്ഞു.കോളജിന്റെ ചിത്രം എടുക്കുന്നതിനിടെ യാതൊരു പ്രകോപനം കൂടാതെ സെക്യൂരിറ്റി ജീവനക്കാര്‍ വിദ്യാര്‍ഥികളെ മര്‍ദിക്കുകയായിരുന്നു. വാട്ടര്‍ ടാങ്കിന്റെ മുകളില്‍ കയറി ഫോട്ടോയെടുത്തുകൊണ്ടിക്കുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ സെക്യൂരിറ്റി ജീവനക്കാര്‍ പാഞ്ഞടുക്കുകയും ഫോണ്‍ തട്ടിപ്പറിച്ച് വാങ്ങുകയുമായിരുന്നു. ഇത് ചോദ്യം ചെയ്ത വിദ്യാര്‍ഥികളോട് സെക്യൂരിറ്റി ജീവനക്കാര്‍ മലയാളികളാണല്ലെയെന്ന് ചോദിച്ചു. പിന്നാലെ സെക്യൂരിറ്റി ജീവനക്കാര്‍ വിദ്യാര്‍ഥികളെ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു.
മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് മര്‍ദനത്തിനിരയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."