ജനകീയ സംവാദത്തിന് മുഖ്യമന്ത്രിക്കും കെ റെയിൽ എം.ഡിക്കും ക്ഷണം
തിരുവനന്തപുരം
സിൽവർ ലൈൻ സംബന്ധിച്ച് കഴിഞ്ഞ ദിവസം കെ റെയിൽ നടത്തിയ സംവാദത്തിന് ബദലായി ജനകീയ പ്രതിരോധ സമിതി നടത്തുന്ന ജനകീയ സംവാദത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും കെ റെയിൽ എം.ഡിക്കും ക്ഷണം.
കെ റെയിൽ എം.ഡിയെ ജനകീയ പ്രതിരോധ സമിതി നേരിട്ടാണ് ക്ഷണിച്ചത്. സമിതി ജനറൽ സെക്രട്ടറിയും പ്രസിഡന്റും നേരിട്ട് കെ റെയിൽ ഓഫിസിലെത്തിയാണ് കത്ത് കൈമാറിയത്. സംവാദത്തിന്റെ ഘടന, പാനൽ എന്നിവ നൽകണമെന്ന് എം.ഡി അജിത്കുമാർ ആവശ്യപ്പെട്ടു. ഇതിനു ശേഷം പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും. മുൻമന്ത്രി തോമസ് ഐസക്കിനെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആയുർവേദ ചികിത്സയിലായതിനാൽ അദ്ദേഹം പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചു. മെയ് നാലിനാണ് സംവാദം. രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ സംവാദത്തിലുണ്ടാകില്ല. അതത് മേഖലയിലെ വിദഗ്ധർ മാത്രമാണുണ്ടാവുക. കെ റെയിലിന്റെ സംവാദത്തിൽനിന്ന് പിന്മാറിയ അലോക് വർമ, പങ്കെടുത്ത രഘുചന്ദ്രൻ നായർ, കുഞ്ചെറിയ ഐസക് എന്നിവരും പങ്കെടുക്കും. പദ്ധതിയെക്കുറിച്ച് പ്രാഥമിക പഠനം നടത്തിയ സിസ്ട്രയെയും സംവാദത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."