കൊവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായിട്ടില്ലെന്ന് കെ.കെ ശൈലജ; ചില ജില്ലകളില്‍ വ്യാപനം രൂക്ഷം; ഐ.സി.യുകള്‍ നിറയുന്നു
തിരുവനന്തപുരം: കേരളം സമ്പൂര്‍ണമായി അടച്ചിട്ടിട്ട് നാലുനാളായപ്പോവും കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ലെന്ന് മന്ത്രി കെ.കെ ശൈലജ. കൊവിഡ് മരണ നിരക്ക് മറച്ചുവെക്കുന്നുവെന്നത് തെറ്റായ ആരോപണമാണെന്നും മന്ത്രി പറഞ്ഞു. എല്ലാ പഞ്ചായത്തുകളും കൃത്യം കണക്ക് രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചില ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും കെ.കെ ശൈലജ വ്യക്തമാക്കി. ഐ.സി.യു കിടക്കകള്‍ നിറഞ്ഞുവരുന്നുണ്ട്. ഇത് മറികടക്കാന്‍ കൂടുതല്‍ ഐ.സി.യു കിടക്കകള്‍ പുതുതായി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ കൊവിഡ് മരണ നിരക്ക് കുറക്കാനാകുന്നത് കൃത്യമായ പരിചരണം കൊണ്ടാണ്. ഓക്സിജന്‍ ക്ഷാമം മൂലം കേരളത്തില്‍ മരണം സംഭവിക്കാതിരിക്കാന്‍ കഠിനാധ്വാനം ചെയ്യുകയാണ്. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഓക്സിജന്‍ മുഴുവനായി ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് സാധിക്കണം. കേന്ദ്ര ക്വാട്ട കൂടി കിട്ടിയാല്‍ ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരമാകും. ഓക്സിജന്‍ കൊണ്ടുപോകാനുള്ള ട്രക്കുകളുടെ കുറവ് സംസ്ഥാനത്തുണ്ട്. കേന്ദ്രത്തോട് ട്രക്കുകളും വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."