കൊച്ചിയില്‍ മാസ്ക് നിര്‍ബന്ധം; കുട്ടികള്‍, ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വീണാ ജോര്‍ജ്
തിരുവനന്തപുരം: കൊച്ചിയില്‍ പുറത്തിറങ്ങുന്നവര്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍, ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ നിന്നുള്ള വിഷപ്പുക അന്തരീക്ഷമാകെ നിറയുകയും തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.
മുന്‍കരുതലിന്റെ ഭാഗമായി കൊച്ചിയിലുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ മാസ്ക് നിര്‍ബന്ധമായി ധരിക്കണം. പ്രായമായവരും കുട്ടികളും രോഗികളും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. പരീക്ഷയെഴുതാന്‍ പോകുന്ന കുട്ടികള്‍ അടക്കം മാസ്ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഇതുവരെ പുകയെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങളുമായി 899 പേരാണ് ചികിത്സ തേടിയത്. തലവേദന, കണ്ണുനീറ്റല്‍, തൊണ്ടവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമാണ്. ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്തകള്‍ കണ്ട് ഭയപ്പെടരുതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."