പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി
പാലക്കാട്: പാലക്കാട് സ്വകാര്യ പോളിക്ലിനിക് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. യുവതി മരണം ചികിത്സാ പിഴവാണെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്കി. പാലക്കാട് ധോണി സ്വദേശിനി വിനീഷയാണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്.
പാലക്കാട് പോളിക്ലിനിക്ക് ആശുപത്രിയിലായിരുന്നു പ്രസവം. പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും ഗുരുതരാവസ്ഥയിലായി. വിനീഷയെ പാലക്കാട് തങ്കം ആശുപത്രിയിലേക്കും കുഞ്ഞിനെ പാലന ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍ വിനീഷയുടെ രക്തസമ്മര്‍ദ്ദം താഴ്ന്നതോടെ ജീവന് രക്ഷിക്കാനായില്ല. പോളി ക്ലിനിക്കില്‍ ഉണ്ടായ ചികിത്സാ പിഴവാണ് മരണകാരണമെന്നും നടപടി വേണമെന്നുമാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ പിന്നീട് പ്രതികരിക്കാമെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. ഷാര്‍ജയില്‍ ഐ ടി എഞ്ചിനീയറായ വിനീഷ പ്രസവത്തിനായാണ് നാട്ടിലെത്തിയത്. ഭര്‍ത്താവ് ചാലക്കുടി സ്വദേശി സിജിലും ഷാര്‍ജയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."