കുവൈത്തില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്
കുവൈത്ത്: കുവൈത്തിലെ ഫഹാഹീല്‍ എക്‌സ്പ്രസ് വേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഫഹാഹീല്‍ എക്‌സ്പ്രസ് വേയില്‍ അല്‍ ഫുനൈറ്റീസ് ഏരിയക്ക് എതിര്‍വശത്തായിരുന്നു അപകടം നടന്നത്. കുവൈറ്റ് ഫയര്‍ ഫോഴ്‌സ് പുറത്തിറക്കിയ പ്രസ്ഥാവനയില്‍ ആണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ട്വിറ്ററിലൂടെയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്.
അതേസമയം കഴിഞ്ഞ ആഴ്ച കുവൈത്തില്‍ നിന്ന് പോയ ഇന്ത്യക്കാരുടെ ഉംറ തീര്‍ത്ഥാടക സംഘം അപകടത്തില്‍ പെട്ട് ദമ്പതികള്‍ മരിച്ചിരുന്നു. മഹാരാഷ്ട്ര പൂനെ സ്വദേശി മെഹ്ദി സാബിര്‍ താജ് (43), ഭാര്യ മുംബൈ കാണ്ടിവിളി വൊഹ്‌റ കോളനി സ്വദേശി ബാത്തൂല്‍ സാബിര്‍ (38) എന്നിവരാണ് മരിച്ചത്.
സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍അഹ്‌സക്ക് സമീപം അല്‍റഫഅ റോഡിലെ ഹഫറുല്‍ അതശ് മരുഭൂമിയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിയുകയായിരുന്നു. കുടെയുണ്ടായിരുന്ന ഇവരുടെ മകന്‍ അലി മെഹ്ദി, ഡ്രൈവര്‍ അബ്ബാസ്, ഭാര്യ ഫാത്തിമ എന്നിവര്‍ക്ക് നിസാരപരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. അപകട വിവരം പുറത്തറിയാന്‍ വൈകി.
അല്‍റഫഅ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഖബറടക്കുകയായിരുന്നു. റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വൈസ് ചെയര്‍മാന്‍ മഹബൂബ്, നസീര്‍ മറ്റത്തൂര്‍ എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.
فرق الإطفاء تعاملت مع حادث تصادم على طريق الفحيحيل السريع pic.twitter.com/JdVmMBBKtm
— قوة الإطفاء العام (@kff_kw) March 10, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."