അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവാം: ശക്തമായ മഴയ്ക്കും കടലാക്രമണത്തിനു സാധ്യത,14 മുതല്‍ കടലില്‍ പോകുന്നതിന് വിലക്ക്
തിരുവനന്തപുരം: തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഈ മാസം 14 മുതല്‍ മല്‍സ്യ ബന്ധനത്തിനായി കടലില്‍ പോകുന്നതിന് വിലക്ക്. സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിയന്ത്രണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഇതോടെ മേയ് 14ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മേയ് 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂനമര്‍ദ രൂപീകരണവുമായി ബന്ധപ്പെട്ട് മെയ് 13 ഓടുകൂടി അറബിക്കടല്‍ പ്രക്ഷുബ്ധമാവാം. ശക്തമായ കാറ്റും മോശം കാലാവസ്ഥയും രൂപപ്പെടാനും സാധ്യതയുണ്ട്. മെയ് 13ന് 12 മണി മുതല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് മറിച്ചൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂര്‍ണമായും നിരോധിച്ചു.
ലക്ഷദ്വീപിന് സമീപം വടക്ക് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം മെയ് 16ഓടെ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.
ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തിലേര്‍പ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ മെയ് 12 അര്‍ധരാത്രിയോട് കൂടി സുരക്ഷിത തീരത്തേക്ക് എത്തേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."