HOME
DETAILS
MAL
ലിതാരയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണം മുഖ്യമന്ത്രി നിതീഷ്കുമാറിന് കത്തെഴുതി
backup
April 30 2022 | 06:04 AM
തിരുവനന്തപുരം
റെയിൽവേയിലെ മലയാളി ബാസ്കറ്റ് ബോൾ താരം ലിതാരയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തയച്ചു. ലിതാര ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. അതിനാൽ സംഭവത്തിൽ ശക്തമായ അന്വേഷണം അവർ ആവശ്യപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പട്ന ഗാന്ധിനഗറിലെ ഫ്ലാറ്റിലാണ് ലിതാരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജീവ് നഗർ പൊലിസ് സ്റ്റേഷൻ പരിധിയിലെ ഫ്ളാറ്റിൽ സീലിങ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആറുമാസമായി പട്ന ദാനാപുരിയിലെ ഡി.ആർ.എം ഓഫിസിലായിരുന്നു ജോലി. സംഭത്തിൽ കോച്ച് രവി സിങിനെതിരേ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."