റമദാൻ വിശുദ്ധി ജീവിതത്തിൽ നിലനിർത്തുക: ജിഫ്‌രി തങ്ങൾ
ചേളാരി
വിശുദ്ധ റമദാനിൽ ആർജിച്ചെടുത്ത വിശുദ്ധി ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്ത ഗ്ലോബൽ കൗൺസിൽ സംഘടിപ്പിച്ച ഖത്മുൽ ഖുർആൻ പ്രാർഥനാ സംഗമത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയുടെയും പോഷക സംഘടനകളുടെയും പ്രവർത്തനങ്ങൾ കൂടുതൽ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വിജ്ഞാന മേഖലയിലും സംസ്‌കരണ രംഗത്തും ശ്രദ്ധേയമായ സേവനങ്ങളാണ് സമസ്ത ചെയ്തുകൊണ്ടിരിക്കുന്നത്. സാത്വികരായ പണ്ഡിതരും അല്ലാഹുവിന്റെ ഔലിയാക്കളും സ്ഥാപിച്ച മഹത്തായ പ്രസ്ഥാനമാണ് സമസ്ത. സമസ്തയുടെ പ്രവർത്തനങ്ങൾ ആഗോള തലത്തിൽ ശക്തിപ്പെടുത്തുന്നതിന് ഒരു ഗ്ലോബൽ വേദി രൂപപ്പെടുത്തിവരുന്നുണ്ടെന്നും എല്ലാവരും അതിൽ അണിനിരക്കണമെന്നും തങ്ങൾ പറഞ്ഞു.
വെർച്വൽ പ്ലാറ്റ് ഫോമിൽ നടന്ന സംഗമത്തിൽ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി ദുബൈ, മൂസൽ ഖാളിം തങ്ങൾ മലേഷ്യ, സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, പൂക്കോയ തങ്ങൾ ബാ അലവി, ശുഹൈബ് തങ്ങൾ, അബ്ദുറഹിമാൻ അറക്കൽ, അബ്ദുൽ ലത്തീഫ് ഫൈസി സലാല, യു.കെ ഇസ്മായിൽ ഹുദവി, ഡോ. ജുവൈദ്, ഓമാനൂർ അബ്ദുറഹിമാൻ മൗലവി, അബ്ദുൽ ഗഫൂർ ദാരിമി മുണ്ടക്കുളം, അബ്ദുൽ റഷീദ് ബാഖവി എടപ്പാൾ, യു.കെ ഇബ്‌റാഹീം ദമാം, ഉസ്മാൻ എടത്തിൽ സംസാരിച്ചു.
യു.എ.ഇ സുന്നി കൗൺസിൽ ജനറൽ സെക്രട്ടറി ഡോ. അബ്ദുറഹിമൻ ഒളവട്ടൂർ സ്വാഗതവും സഊദി എസ്.ഐ.സി നാഷനൽ കമ്മിറ്റി ചെയർമാൻ അലവിക്കുട്ടി ഒളവട്ടൂർ നന്ദിയും പറഞ്ഞു. സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത്, തുർക്കി, യു.കെ, മലേഷ്യ, യു.എസ്.എ, സിങ്കപ്പൂർ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് പ്രതിനിധികൾ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."