സന്തോഷത്തിന്റെ ഈദ് ഒരുക്കാന്‍ പറന്നിറങ്ങി; പുത്തനുടുപ്പും മധുരവുമായി യു.എ.ഇയില്‍ നിന്നും സുകൃതത്തിന്റെ പക്ഷികള്‍, 'ശുക്‌റന്‍ എമിറേറ്റ്' ചൊല്ലി ഗസ്സ
അബൂദബി: ഇത്തവണ ഈദ് ആഘോഷിക്കാന്‍ ഗസ്സക്കാരുടെ കയ്യില്‍ ഒന്നുമുണ്ടായിരുന്നില്ല. ഉടുക്കാന്‍ പുതുവസ്ത്രം, സന്തോഷം പങ്കുവെക്കാന്‍ മധുരം, എന്തിന് ഒരു ദിവസമെങ്കിലും വയറു നിറച്ചുണ്ണാന്‍ പോലും. ആറു മാസക്കാലം നീണ്ട യുദ്ധം കടുത്ത ഉപരോധങ്ങള്‍ക്കിടെയും സമ്പന്നത കളിയാടിയിരുന്ന ആ നാട്ടിനെ തീര്‍ത്തും പൂജ്യത്തിലാക്കിയിരുന്നു. അവിടേക്കാണ് സുകൃതത്തിന്റെ പക്ഷിക്കൂട്ടം പറന്നിറങ്ങിയത്. യു.എ.ഇയുടെ എയര്‍ഡ്രോപ്. അവര്‍ വിതറിയ പൊതികള്‍ ചേര്‍ത്തു പിടിച്ച് ആകാശങ്ങളിലേക്ക് ഗസ്സ സലാം ചെയ്തു. 'ശുക്‌റന്‍ എമിറേറ്റ്'.
സുകൃതത്തിന്റെ പക്ഷികള്‍ എന്നു പേരിട്ട ദൗത്യത്തിലൂടെ 81 ടണ്‍ മാനുഷിക സഹായങ്ങളാണ് അവിടെ എത്തിച്ചത്. പുതുവസ്ത്രങ്ങളും ഭക്ഷണവും മധുരവുമെല്ലാം അടങ്ങുന്ന പൊതികളാണ് പെരുന്നാളിനായി യു.എ.ഇ എയര്‍ഫോഴ്‌സ് ഗസ്സയില്‍ വിതരണം ചെയ്തത്. വടക്കന്‍ ഗസ്സയിലായിരുന്നു യു.എ.ഇ എയര്‍ഫോഴ്‌സിന്റെ സി 295 വിമാനവും രണ്ട് സി17 വിമാനങ്ങളും ഈജിപ്ത് എയര്‍ഫോഴ്‌സിന്റെ സഹായത്തോടെ വിതരണം നടത്തിയത്.
ഭക്ഷ്യവസ്തുക്കളോടൊപ്പം കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍, കളിപ്പാട്ടങ്ങള്‍, കുടുംബാംഗങ്ങള്‍ക്കുള്ള വിവിധ ഉത്പന്നങ്ങള്‍ എന്നിവയും ആകാശമാര്‍ഗം വടക്കന്‍ ഗസ്സയില്‍ ഇറക്കിയിരുന്നു. ഗസ്സക്കാര്‍ക്ക് ഈദാഘോഷിക്കാന്‍ വേണ്ടതെല്ലാം എയര്‍ഡ്രോപ് ചെയ്തുവെന്നാണ് യു.എ.ഇ ഉദ്യോഗസ്ഥര്‍ പറയുന്നത്. കരമാര്‍ഗം സഹായമെത്തിക്കാനാവാത്ത ഒറ്റപ്പെട്ട പ്രദേശങ്ങളാണ് പ്രധാനമായും സംഘം ടാര്‍ഗറ്റ് ചെയ്തത്.
ഇതുവരെ ഗസ്സയില്‍ യു.എ.ഇ സുകൃതത്തിന്റെ പക്ഷികള്‍ വഴി 2025 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചിട്ടുണ്ട്. കടല്‍ മാര്‍ഗവും കരമാര്‍ഗവും എത്തിച്ചത് ഉള്‍പെടെ ആകെ ഗസ്സയില്‍ 2395 ടണ്‍ സഹായമെത്തിച്ചെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.
طيور الخير تتجاوز 2000 طن مساعدات عبر 32 إسقاطاً جويا منذ بدء العملية الإنسانية
— وزارة الدفاع |MOD UAE (@modgovae) April 12, 2024
أعلنت قيادة العمليات المشتركة في وزارة الدفاع، تنفيذ عملية "طيور الخير" الإسقاط الجوي الـ 32 للمساعدات الإنسانية والإغاثية وكسوة العيد على شمال قطاع غزة.
وشملت عملية الإسقاط مشاركة طائرتي "C17"… pic.twitter.com/EfcAbITl7J
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."