HOME
DETAILS
MAL
സ്കൂളുകളില്‍ കളിസ്ഥലങ്ങള്‍ നിര്‍ബന്ധമാക്കി ഹൈകോടതി; സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കണം
Web Desk
April 13 2024 | 05:04 AM
കൊച്ചി: സ്കൂളുകളില്‍ കളിസ്ഥലങ്ങള്‍ നിര്‍ബന്ധമാക്കി ഹൈകോടതി. ചട്ടമനുസരിച്ചുള്ള കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. സ്കൂളുകള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം. ഏത് അളവില്‍ കളിസ്ഥലങ്ങള്‍ വേണം എന്നതിനെകുറിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കണം. നാലുമാസത്തിനുള്ളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാനാണ് നിര്‍ദേശം.
കളിസ്ഥലങ്ങള്‍ ഒരുക്കേണ്ട സൗകര്യങ്ങളെകുറിച്ചും വ്യക്തമാക്കണം. കൊല്ലത്ത് തേവായൂര്‍ ഗവ. വെല്‍ഫയര്‍ എല്‍.പി സ്കൂളിന്റെ കളിസ്ഥലത്ത് വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നത് ചോദ്യംചെയ്തു നല്കിയ ഹരജി പരിഗണിക്കവെയാണ് ഹൈകോടതി നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."