HOME
DETAILS

റെയില്‍വേയില്‍ പരീക്ഷയില്ലാതെ ജോലി; 1113 ഒഴിവുകളിലേക്ക് ഫീസില്ലാതെ അപേക്ഷിക്കാം, പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം

  
Web Desk
April 13 2024 | 05:04 AM

Jobs in Railways without exam

ഇന്ത്യന്‍ റെയില്‍വേയക്ക് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ഇപ്പോള്‍ വെല്‍ഡര്‍, ടര്‍ണര്‍, ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, സ്റ്റെനോഗ്രാഫര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തുടങ്ങി നിരവധി പോസ്റ്റുകളിലേക്ക് ഇപ്പോള്‍ അപ്രന്റീസ് ടെയ്‌നികളെയാണ് നിയമിക്കുന്നത്. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പരീക്ഷയില്ലാതെ തന്നെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് കീഴില്‍ ജോലി നേടാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ആകെയുള്ള 1113 ഒഴിവുകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ മെയ് 1 വരെ അവസരമുണ്ട്.

തസ്തിക& ഒഴിവ്

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം. വെല്‍ഡര്‍, ടര്‍ണര്‍, ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, സ്റ്റെനോഗ്രാഫര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍& പ്രോഗ്രാം അസിസ്റ്റന്റ്, ഹെല്‍ത്ത്& സാനിറ്ററി ഇന്‍സ്‌പെക്ടര്‍, മെഷിനിസ്റ്റ്, മെക്കാനിക് ഡീസല്‍, മെക്ക്. റെഫ്രിഗ്& എയര്‍ കണ്ടീഷനര്‍, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍സ്& ഇലക്ട്രോണിക്‌സ് എന്നീ പോസ്റ്റുകളിലാണ് ഒഴിവുള്ളത്.

വെല്‍ഡര്‍- 271, ടര്‍ണര്‍- 68, ഫിറ്റര്‍- 317, ഇലക്ട്രീഷ്യന്‍- 226, സ്റ്റെനോഗ്രാഫര്‍- 16, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍& പ്രോഗ്രാം അസിസ്റ്റന്റ്- 14, ഹെല്‍ത്ത്& സാനിറ്ററി ഇന്‍സ്‌പെക്ടര്‍ - 25, മെഷിനിസ്റ്റ്- 15, മെക്കാനിക് ഡീസല്‍- 81, മെക്ക് റെഫ്രിഗ്& എയര്‍ കണ്ടീഷനര്‍ - 21, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍സ്& ഇലക്ട്രോണിക്‌സ്- 35 എന്നിങ്ങനെ ആകെ 1113 ഒഴിവുകള്‍. 

പ്രായപരിധി

15 മുതല്‍ 24 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ മാനദണ്ഡങ്ങള്‍ക്ക് വിജ്ഞാപനം കാണുക. 

വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം. 
പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം. 
50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ പാസായിരിക്കണം. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. മെയ് 01 വരെയാണ് അപേക്ഷിക്കാനാവുക. ഫീസടക്കേണ്ടതില്ല. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. 

അപേക്ഷ:
 https://www.apprenticeshipindia.gov.in/candidate-registration



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  6 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  6 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  6 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  6 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  6 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  6 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  6 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  6 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  6 days ago