'രാജ്യത്തെ വൈദ്യുതി ക്ഷാമത്തിന് മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്താനാവില്ല,അത് 60 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം മൂലമാണ്'; പരിഹസിച്ച് ചിദംബരം
ന്യൂഡല്‍ഹി: രാജ്യത്തെ വൈദ്യുതി ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. പാസഞ്ചര്‍ ട്രയിനുകള്‍ നിര്‍ത്തലാക്കി കല്‍ക്കരി കടത്ത് വേഗത്തിലാക്കുന്നതാണ് ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗമെന്ന് ചിദംബരം പരിഹസിച്ചു.
'അതി സമൃദ്ധമായ കല്‍ക്കരി,വലിയ റെയില്‍ ശൃംഗല,താപനിലയങ്ങളില്‍ ഉപയോഗിക്കാത്ത ശേഷി. എന്നിട്ടും വൈദ്യുതി ക്ഷാമം രൂക്ഷമാണ്. ഒരിക്കലും മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്താനാവില്ല. 60 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണമാണ് അതിന് കാരണം'- ചിദംബരം ട്വീറ്റ് ചെയ്തു.
https://twitter.com/PChidambaram_IN/status/1520219852115390464
രാജ്യം അതിരൂക്ഷമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. വെള്ളിയാഴ്ച വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡിലെത്തി. കല്‍ക്കരി നീക്കം വേഗത്തിലാക്കുന്നതിനുവേണ്ടി 42 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു.
9 സംസ്ഥാനങ്ങളില്‍ രൂക്ഷമായ വൈദ്യുതി ക്ഷാമമാണ് അനുഭവപ്പെടുന്നത്. പല സംസ്ഥാനങ്ങളിലും അപ്രഖ്യാപിത പവര്‍ക്കട്ട് ഉണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."