വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചു; ഷവോമി ഇന്ത്യയുടെ 5,551 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
ബംഗളുരു: ഷവോമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 5,551.27 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടു കെട്ടി. ചൈനീസ് മൊബൈല്‍ നിര്‍മാണ കമ്പനിയായ ഷവോമിയുടെ ഉപവിഭാഗമാണിത് . വിദേശനാണ്യ വിനിമയ ചട്ടം ലഘിച്ചതിനാണ് നടപടി. 1999ലെ ഫെമ (ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) നിയമ പ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ കമ്പനി അനധികൃതമായി പണമയച്ചതുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം ആരംഭിച്ചിരുന്നു.
2014 മുതലാണ് ഷവോമി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2015 മുതല്‍ നടത്തി വന്ന സാമ്പത്തിക ഇടപാടുകളിലായിരുന്നു ഇഡി അന്വേഷണം. വരുമാനത്തിന്റെ നല്ലൊരു പങ്കും ഷവോമി ഇന്ത്യ മാതൃ കമ്പനിയിക്ക് കൈമാറിയിരുന്നു.
റോയല്‍റ്റിയുടെ മറവില്‍ കമ്പനി ഷവോമി ഗ്രൂപ്പിന്റേതടക്കമുള്ള മൂന്നു വിദേശ സ്ഥാപനങ്ങളിലേക്ക് 5551.27 കോടി തുല്യമായ വിദേശ കറന്‍സി അയച്ചെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. വിദേശത്ത് അനധികൃത നിക്ഷേപം നടത്തിയത് ഫെമ നിയമത്തിന്റെ ലംഘനമാണെന്നും ഇ.ഡി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."