അമിത് ഷായെ സ്വാഗതം ചെയ്യാന്‍ ഹൈദരാബാദില്‍ മുഖം മാറ്റിയ 'വാഷിങ് പൗഡര്‍ നിര്‍മ പെണ്‍കുട്ടി'; പത്തു തല രാവണനായി മോദിയും
ഹൈദരാബാദ്: സി.ഐ.എസ്.എഫ് റൈസിങ് ഡോ പരേഡിനായി ഹൈദരാബാദ് നഗരത്തിലെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷായെ സ്വാഗതം ചെയ്ത് തെരുവില്‍ 'വാഷിങ് പൗഡര്‍' നിര്‍മ പോസ്റ്ററുകള്‍.
ഇപ്പോഴത്തെ ബി.ജെ.പി നേതാക്കളായ ഹിമന്ത ബിശ്വ ശര്‍മ്മ, നാരായണ്‍ റാണെ, സുവേന്ദു അധികാരി, സുജന ചൗധരി, വിരൂപാക്ഷപ്പ, ഈശ്വരപ്പ, ജ്യോതിരാദിത്യ സിന്ധ്യ, അര്ജുന് ഖോട്ടാര് എന്നിവരുടെ മുഖങ്ങളാണ് പെണ്‍കുട്ടിയുടെ മുഖത്തിന്റെ സ്ഥാനത്ത്. ബി.ജെ.പിയില്‍ വന്ന ശേഷം ഇവരെല്ലാം 'അഴിമതി മുക്ത'രായി എന്ന് പരിഹസിക്കുന്ന വിധത്തിലാണ് പോസ്റ്റര്‍. അമിത് ഷായ്ക്ക് എന്ന് വലിയ അക്ഷരത്തില്‍ എഴുതിയിട്ടുണ്ട് പോസ്റ്ററില്‍
ഡല്‍ഹി എക്സൈസ് അഴിമതിക്കേസില്‍ ബിആര്‍എസ് എംഎല്‍സി കവിതയുടെ ഇഡി അന്വേഷണം നടക്കുന്ന ദിവസം നഗരത്തില്‍ 'റെയ്ഡ്' ഡിറ്റര്‍ജന്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പത്തു തലയുള്ള രാവണന്റെ രൂപത്തിലുള്ള മോദിയുടെ പോസ്റ്ററും കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ജനാധിപത്യത്തെ തകര്ത്തയാളായും ഹിപ്പോക്രസിയുടെ പിതാവായും മോദിയെ ചിത്രീകരിക്കുന്നതായിരുന്നു ഈ പോസ്റ്റര്‍. 'ദ ഡെസ്ട്രോയര്‍ ഓഫ് ഡമോക്രസി, ഗ്രാന്റ് ഫാദര്‍ ഓഫ് ഹിപ്പോക്രസി എന്നിങ്ങനെ പോസ്റ്ററില്‍ എഴുതിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."