സലാലയില്‍ വെടിയേറ്റ് മരിച്ച കോഴിക്കോട് സ്വദേശിയുടെ ഘാതകനെ അറസ്റ്റ് ചെയ്തു
റഹ്മാന് നെല്ലാങ്കണ്ടി
മസ്കത്ത് : സലാലയിലെ പള്ളിയില്‍ വെച്ച് വെള്ളിയാഴ്ച വെടിയേറ്റ് മരിച്ച കോഴിക്കോട് സ്വദേശി മൊയ്തീന് മുസ്ലിയാരുടെ ഘാതകനെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. സ്വദേശിയെയാണ് സംഭവത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ അറസ്റ്റ് ചെയ്തത്.ഇയാള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് വരികയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
പൊതുവെ ശാന്ത സ്വഭാവക്കാരനായ മൊയ്തീന് മുസ്ലിയാരുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പ്രവാസികളും മോചിതരായിട്ടില്ല.തികഞ്ഞ ഭക്തനായ ഇദ്ദേഹത്തിന് മറ്റ് ശത്രുക്കള്‍ ഉള്ളതായി അറിയില്ല.മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റി.ഖബറടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തിയായ ശേഷം തീരുമാനിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഇദ്ദേഹം കഴിഞ്ഞ 30 വര്‍ഷമായി സലാലയില്‍ ജോലി ചെയ്ത് വരികയായിരുന്നു .സലാല സുന്നി സെന്ററിലെ അബ്ദുല്‍ ലത്തീഫ് ഫൈസി ഇദ്ദേഹത്തിന്റെ സഹപാഠിയാണ്.പി.സി.എഫ് സലാല നേതാവ് ഇബ്രാഹിം വേളം അടുത്ത ബന്ധുവാണ്.സഹോദരന് ബഷീറും സലാലയില്‍ ജോലി ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."