HOME
DETAILS

ഗസ്സ കത്തുന്നു

  
backup
May 11 2021 | 23:05 PM

651531365

ജറൂസലം:ഫലസ്തീനികള്‍ക്കെതിരെ ബോംബ് വര്‍ഷിച്ച് ശക്തമായ അക്രമണം തുടര്‍ന്ന ഇസ്‌റാഈല്‍. ഇസ്‌റാഈലിന്റെ റോക്കറ്റ് വിക്ഷേപത്തില്‍ ഗാസാ മുനമ്പില്‍ കൊട്ടിടങ്ങള്‍ തകര്‍ന്ന് വീഴുന്ന വീഡിയോ അല്‍ജസീറ പുറത്ത് വിട്ടു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫലസ്തീനികള്‍ക്കു മേല്‍ ആക്രമണം അഴിച്ചു വിടുകയാണ് ഇസ്‌റാഈല്‍. നിരവധിയാളുകള്‍ക്കാണ് ആക്രമണങ്ങളില്‍ പരുക്കേറ്റത്. കിഴക്കന്‍ ജറുസലേം പൂര്‍ണമായും ജൂതകുടിയേറ്റ ഭൂമിയാക്കുന്നതിന്റെ ഭാഗമായി നാട്ടുകാരായ ഫലസ്തീനി താമസക്കാരെ കുടിയിറക്കാനുള്ളഇസ്‌റാഈല്‍ ശ്രമമാണ് ഇവിടം സംഘര്‍ഷഭൂമിയാക്കിയത്.

മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ക്കു നേരെയുണ്ടായ ഇസ്‌റാഈല്‍ സേനയുടെ വെടിവയ്പിനു പിന്നാലെ ഗസ്സയില്‍ വ്യോമാക്രമണവും.
രണ്ടു ദിവസമായി തുടരുന്ന ആക്രമണത്തില്‍ 26 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ കുട്ടികളാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 70ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.


ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം ആരംഭിച്ചതായി ഇസ്‌റാഈല്‍ സൈന്യവും അറിയിച്ചു. ആക്രമണത്തില്‍ തങ്ങളുടെ കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രി മിസൈല്‍ ആക്രമണം നടത്തിയ ഇസ്‌റാഈല്‍ സേന ഇന്നലെ രാവിലെ ഗസ്സയില്‍ ബോംബാക്രമണവും നടത്തി. ഗസ്സയിലെ അഭയാര്‍ഥി ക്യാംപിലുള്ളവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്‌ലാമിക് ജിഹാദ് എന്ന സംഘടനയുടെ രണ്ടു കമാന്‍ഡര്‍മാരും ഇന്നലെ കൊല്ലപ്പെട്ടു.
കിഴക്കന്‍ ജറൂസലം പൂര്‍ണമായി ജൂത കുടിയേറ്റഭൂമിയാക്കുന്നതിന്റെ ഭാഗമായി അല്‍അഖ്‌സ മസ്ജിദിന് ഒരു കിലോമീറ്റര്‍ പരിധിയിലുള്ള ശൈഖ് ജറാഹ് പ്രദേശത്തെ ഫലസ്തീനി താമസക്കാരെ കുടിയിറക്കാനുള്ള ഇസ്‌റാഈലിന്റെ ശ്രമമാണ് വീണ്ടും ഫലസ്തീനെ സംഘര്‍ഷഭൂമിയാക്കിയത്. തുടര്‍ന്ന് ശൈഖ് ജറാഹിലുള്ള താമസക്കാര്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് സംഘടിച്ച ഫലസ്തീനികള്‍ക്ക് നേരെയാണ് ഇസ്‌റാഈല്‍ സേന അക്രമം അഴിച്ചുവിട്ടത്. ഇതിനു പ്രതികരണമായാണ് ഹമാസ് ജറൂസലമിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയത്.


കഴിഞ്ഞ 24 മണിക്കൂറിനിടെ ജറൂസലമിലും അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും ഇസ്‌റാഈലി സേനയുടെ ആക്രമണത്തില്‍ 700ലേറെ ഫലസ്തീനികള്‍ക്കു പരുക്കേറ്റിട്ടുണ്ട്.
ആക്രമണത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച യു.എന്‍ മനുഷ്യാവകാശ ഓഫിസ് ഇസ്‌റാഈല്‍ സേന ഫലസ്തീനികള്‍ക്ക് പ്രതിഷേധിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു.


പിടികൂടിയ കുട്ടികളെ ഉടന്‍ വിട്ടയക്കണമെന്നും യു.എന്‍ മനുഷ്യാവകാശ വക്താവ് റുപര്‍ട്ട് കോള്‍വില്ലെ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago