HOME
DETAILS
MAL
പി.സി ജോര്‍ജിനെതിരേ കേസെടുത്തു
backup
April 30 2022 | 17:04 PM
തിരുവനന്തപുരം കടുത്ത വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോര്‍ജിനെതിരേ പൊലിസ് കേസെടുത്തു. ഡി.ജി.പി അനില്‍കാന്തിന്റെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം ഫോര്‍ട്ട് പൊലിസാണ് കേസെടുത്തത്. തിരുവനന്തപുരത്ത് നടക്കുന്ന ഹിന്ദു അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ സംസാരിക്കവേയാണ് കടുത്ത മുസ് ലിം വിദ്വേഷം ജോര്‍ജ് പ്രസംഗിച്ചത്. പ്രസംഗത്തിന്റെദൃശ്യങ്ങള് പ്രചരിച്ചതോടെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ജോര്‍ജിനെതിരേ കേസെടുക്കണമെന്ന ആവശ്യം ശക്തമായതിനു പിന്നാലെയാണ് ഇന്നലെ രാത്രിയോടെ നടപടികളിലേക്ക് നീങ്ങാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിയത്. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."