എനിക്ക് രക്ഷാകവചമായി രാജ്യത്തെ അമ്മമാരും സഹോദരിമാരും ഉണ്ട്; കോണ്‍ഗ്രസ് തന്റെ ശവക്കുഴി തോണ്ടുന്ന തിരക്കിലെന്ന് മോദി
മാണ്ഡ്യ: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി മോദി. കര്‍ണാടകയില്‍ ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014ല്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് പാവപ്പെട്ടവനെ കൊള്ളയടിച്ചുവെന്നും ആണിക്കല്ല് വരെ ഇളക്കിയെന്നും മോദി.
മോദിക്കു വേണ്ടി കോണ്‍ഗ്രസ് തിരക്കിട്ട് ശവക്കുഴി തോണ്ടുമ്പോള്‍, ബംഗളൂരു-മൈസൂരു ഹൈവേ നിര്‍മിക്കുന്നതിന്റെ തിരക്കിലാണ് മോദി. പാവപ്പെട്ടവരുടെ ജീവിതം ആയാസരഹിതമാക്കുന്നതിന്റെ തിരക്കിലാണ് മോദി. എന്റെ ശവക്കുഴിയെക്കുറിച്ച് സ്വപ്‌നം കാണുന്ന കോണ്‍ഗ്രസ് അറിയുന്നില്ല, എനിക്ക് രക്ഷാകവചമായി രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും ജനങ്ങളുടെയും ആശീര്‍വാദം ഉണ്ടെന്ന കാര്യം, മോദി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് ഉടന്‍ നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനത്തിനും ബെംഗളൂരു-മൈസൂരു ദേശീയപാതയുടെ ഉദ്ഘാടനത്തിനും എത്തിയതായിരുന്നു മോദി. മാണ്ഡ്യ, ഹുബ്ബള്ളിധര്‍വാഡ് ജില്ലകളിലായി ഏകദേശം പതിനാറായിരം കോടി രൂപയുടെ പദ്ധതികളുടെ ശിലാസ്ഥാപനമാണ് മോദി നിര്‍വഹിച്ചത്.
#WATCH | Congress is dreaming of 'digging a grave of Modi'. Congress is busy in 'digging a grave of Modi' while Modi is busy in building Bengaluru-Mysuru Expressway & easing the lives of poor: PM Modi in Mandya #KarnatakaElections2023 pic.twitter.com/sCA140Xwex
— ANI (@ANI) March 12, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."