'തൃശൂര്‍ ഇനിയും ഞാനിങ്ങെടുക്കുവാ… അതേത് ഗോവിന്ദന് വന്നാലും ശരി';കണ്ണൂരോ തൃശൂരോ മത്സരിക്കാന്‍ തയ്യാറെന്ന് സുരേഷ് ഗോപി
തൃശൂര്‍: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരോ തൃശൂരോ മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് നടന് സുരേഷ് ഗോപി.തൃശൂരില്‍ അമിത് ഷാ പങ്കെടുത്ത പൊതുയോഗത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. താന്‍ മത്സരിക്കുന്ന കാര്യത്തില്‍ രണ്ടു നേതാക്കന്മാര് മാത്രമാണ് തീരുമാനമെടുക്കുന്നത്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. അങ്ങനെയൊരു ഉത്തരവാദിത്വ എല്‍പ്പിക്കുകയാണെങ്കില്‍ തൃശൂര്‍ അല്ലെങ്കില്‍ കണ്ണൂര്‍ നല്‍കണമെന്നാണ് സുരേഷ് ഗോപി അമിത് ഷായോട് ആവശ്യപ്പെട്ടത്.
കേരളം എടുക്കുമെന്ന് മോദി പറഞ്ഞാല്‍ ഏത് ഗോവിന്ദന് വന്നാലും എടുത്തിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത തേക്കിന്‍കാട് മൈതാനിയിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപിയുടെ വാക്കുകള്‍
''ഈ തൃശൂര്‍ എനിക്ക് വേണം. ഈ തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം. ഈ തൃശൂര്‍ ഞാനിങ്ങോട്ട് എടുക്കുവാ. ഏത് ഗോവിന്ദന് വന്നാലും. ഗോവിന്ദാ, തൃശൂര്‍ ഇനി ഞാന്‍ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു. തൃശൂര്‍ക്കാരേ നിങ്ങള്‍ എനിക്ക് തരണം. നിങ്ങള്‍ തന്നാല്‍ ഞാന്‍ എടുക്കും. അന്തംകമ്മികള്‍, ചൊറിയന്‍ മാക്രികൂട്ടങ്ങള്‍. വരൂ ട്രോള്‍ ചെയ്യൂ. നിങ്ങള്‍ എന്നെ ഇനിയും വളര്‍ത്തു. ഞാന്‍ ദ്രോഹിക്കില്ല.
''ഇരട്ട ചങ്കുണ്ടായത് ലേലത്തിലാണ്. അതിന് ശേഷം വന്ന ചില ഓട്ട ചങ്കുകളാണ് ഇരട്ട ചങ്കുകളായത്. ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസിലാക്കിക്കോ. കേരളം ഞാന്‍ എടുത്തിരിക്കും. ഒരു സംശയവും വേണ്ടാ. 2024ല്‍ ഞാന്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാണെങ്കില്‍. രണ്ടു നേതാക്കന്മാര് മാത്രമാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. അങ്ങനെയൊരു ഉത്തരവാദിത്വം എല്‍പ്പിക്കുകയാണെങ്കില്‍ തൃശൂര്‍ അല്ലെങ്കില്‍ ഗോവിന്ദാ കണ്ണൂര്‍, അമിത്ഷായോട് അപേക്ഷിക്കുന്നു. ജയമല്ല, അടിത്തറയിളക്കണം. കണ്ണൂര്‍ തരൂ എനിക്ക്. ഞാന്‍ തയ്യാറാണ്.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."