സെമിനാരി വിദ്യാര്‍ഥികള്‍ക്ക് പ്രകൃതിവിരുദ്ധ പീഡനം; വികാരിക്ക് 18 വര്‍ഷം കഠിനതടവ്
കൊല്ലം; പള്ളി സെമിനാരിയില്‍ വൈദിക പഠനത്തിനെത്തിയ നാലു വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനും ലൈംഗിക ആക്രമണത്തിനും വിധേയമാക്കിയ കേസില്‍ വികാരിയെ 18 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു.
കൊല്ലം കോട്ടാത്തല സെന്റ് മേരീസ് പള്ളി വികാരിയായിരുന്ന ഫാദര്‍ തോമസ് പാറേക്കുളത്തിനെയാണ് കൊല്ലം അഡിഷണല്‍ സെഷന്‍സ് ജഡ്ജി (പോക്‌സോ) കെ.എന്‍ സുജിത്ത് ശിക്ഷിച്ചത്. മൂന്ന് കേസുകളില്‍ അഞ്ചു വര്‍ഷം വീതവും ഒരു കേസില്‍ മൂന്ന് വര്‍ഷവും ഉള്‍പ്പടെയാണ് ശിക്ഷ അനുഭവിക്കേണ്ടത്. പിഴ തുക നഷ്ടപരിഹാരമായി പീഡനത്തിനിരയായ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനും വിധിച്ചു.
2016ലായിരുന്നു കേസിനാസ്പദമായ സംഭവം.കൊട്ടാരക്കര തേവലപ്പുറം പുലാമല ഹോളിക്രോസ് സെമിനാരിയിലെ പള്ളിയോട് ചേര്‍ന്ന മുറിയിലായിരുന്നു വികാരിയുടെ താമസം.
ദിവസവും രാത്രി മുറിയിലേക്ക് പോകുമ്പോള്‍ ഒരോ വിദ്യാര്‍ഥികളെ കൂട്ടിക്കൊണ്ടു പോയി ലൈംഗികാക്രമണത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തിനിരയായ നാലു വിദ്യാര്‍ഥികളും പതിനാറ് വയസുള്ളവരായിരുന്നു. തിരുവനന്തപുരം ശിശുസംരക്ഷണ സമിതിയില്‍ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുത്തൂര്‍ പൊലിസാണ് കേസ് അന്വേഷിച്ചത്.
പൊലിസ് കസ്റ്റഡിയില്‍ നിന്ന് അന്വേഷണവേളയില്‍ രക്ഷപ്പെട്ട് ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിന്നീട് ചെന്നൈയില്‍ നിന്ന് പിടികൂടുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബഌക് പ്രോസിക്യൂട്ടര്‍ സിസിന്‍ ജി മുണ്ടയ്ക്കല്‍, സ്‌പെഷ്യല്‍ പബഌക് പ്രോസിക്യൂട്ടര്‍ സോജ തുളസിധരന്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."